
രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചന നൽകി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗുജറാത്തിലെ ദ്വാരകാധീഷ് ക്ഷേത്രം സന്ദർശിക്കാൻ ദ്വാരകയിലെത്തിയ കങ്കണ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞത്. ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ അനുഗ്രഹിച്ചാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കങ്കണ പറഞ്ഞു.
രാമക്ഷേത്രം സാധ്യമാക്കിയ ബിജെപി സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേർത്തു. കുറച്ചു നാളുകളായി തന്റെ ഹൃദയം അസ്വസ്ഥമായിരുന്നുവെന്നും സമാധാനം കണ്ടെത്താൻ ക്ഷേത്രത്തിൽ എത്തിയെന്നും കങ്കണ പറഞ്ഞിരുന്നു. ഭഗവാൻ കൃഷ്ണന്റെ ദിവ്യനഗരിയായ ദ്വാരകയിൽ കാലുകുത്തിയപ്പോൾ തന്നെ എന്റെ എല്ലാ ആശങ്കകളും ഇല്ലാതായതുപോലെ തോന്നുന്നുവെന്നും മനസ്സ് ശാന്തമാകുമ്പോൾ വലിയ സന്തോഷം തോന്നുന്നുവെന്നും നടി.
പൈലറ്റിന്റെ കഥ പറയുന്ന ‘തേജസി’ന് ബോക്സോഫീസിൽ പ്രതീക്ഷിച്ച രീതിയിൽ വിജയം കൈവരിക്കാനായിരുന്നില്ല. 60 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം ഇതുവരെ 5.5 കോടി മാത്രമാണ് ബോക്സ് ഓഫീസിൽ നേടിയത് എന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments