മെഗാസ്റ്റാറിന്റെ ആരാധകരിലൊരാൾ തമിഴ്‌നാട്ടിലെ മധുരയിലുള്ള തന്റെ വീട്ടുവളപ്പിൽ തലൈവയ്ക്ക് സമർപ്പിച്ച് ഒരു ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതാണ് തമിഴകത്തെ സംസാര വിഷയം.
കാർത്തിക് എന്ന ആരാധകൻ തന്റെ വീടിന്റെ ഒരു ഭാഗം ആരാധനാലയമാക്കി മാറ്റി അവിടെ നടന്റെ പ്രതിമയും സ്ഥാപിച്ചാണ് പൂജ ചെയ്യുന്നത്. രജനികാന്തിന്റെ വിഗ്രഹത്തിന് 250 കിലോ ഭാരമാണ് ഉള്ളത്. തലമുറകളായി രജനീകാന്ത് ആരാധകർ ആണെന്നും തലൈവർ ദൈവത്തിന് തുല്യമാണെന്നുമാണ് കാർത്തിക്കിന്റെ വാദം.
ടിജെ ജ്ഞാനവേൽ രചനയും സംവിധാനവും നിർവ്വഹിച്ച ‘തലൈവർ 170’ എന്ന ചിത്രമാണ് രജനികാന്ത് നായകനായെത്തുന്ന അടുത്ത ചിത്രം. ലൈക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘തലൈവർ 170’ന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം എസ് ആർ കതിരുമാണ്.
Post Your Comments