BollywoodCinemaGeneralLatest NewsNEWSWOODs

ആനന്ദ് ദേവിൻ്റെ ചുരാലിയ മികച്ച അഭിപ്രായം നേടി മുന്നേറുന്നു

ഹോളിവുഡ് ഫിലിംമേക്കർ ഷെമിൻ ബി നായർ ആണ് സിനിമറ്റോഗ്രാഫി

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേക്ക് ടൈമിൻ്റെ ആദ്യ സംരംഭമായ ഹിന്ദി ആൽബം ചുരാലിയയുടെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ, നടനും, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ നിർവഹിച്ചു. ഹിന്ദി ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമായ ആനന്ദ് ദേവ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചുരാലിയ മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നോട്ട് കുതിക്കുന്നു. ടേക്ക് ടൈം യൂറ്റ്യൂബിൽ ആൻബം കാണാം.

ടൈഡ് ഓഫ് ലൈസ് എന്ന ഇംഗ്ലീഷ് സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് ഫിലിംമേക്കർ ഷെമിൻ ബി നായർ ആണ് സിനിമറ്റോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. സംഗീതം – സജീവ് മംഗലത്ത്, രാഹുൽ മേനോൻ, രാജ്ലക്ഷ്മി സോമരാജൻ എന്നിവരാണ് ഗാനം ആലപിച്ചത്.

എഡിറ്റിംഗ് – നിതിൻ നാരായൺ, രാജേഷ് കളമശ്ശേരി ആണ് പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഉണ്ണി പേയാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രതീഷ് ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ -നിഷാദ് മരക്കാർ, അസോസിയേറ്റ് സിനിമറ്റോഗ്രാഫർ -രാഹുൽ രാജീവ്‌, ആർട്ട്‌ -ദേവൻ, സ്റ്റിൽ – ബിനീഷ് എസ്.കുമാർ ,ഗതാഗതം – കണ്ണൻ വെള്ളായണി, ആതിര മുരളി ,നിഖിൽ അനിൽകുമാർ എന്നിവരാണ് അഭിനേതാക്കൾ.

ടേക്ക് ടൈമിന്റെ പ്രഥമ പ്രൊജക്റ്റ്‌ ആയ ചുരാലിയ ,യുഎഇയിലും പ്രദർശിപ്പിക്കും. മലയാളം അറബിക് സിനിമകൾ ഉൾപ്പെടെ നിരവധി പ്രൊജക്റ്റ്‌കളുടെ പണിപ്പുരയിലാണ് ടീം ടേക്ക് ടൈം. പി.ആർ.ഒ- അയ്മനം സാജൻ.

 

shortlink

Related Articles

Post Your Comments


Back to top button