
അടുത്തിടെ ഇറങ്ങിയ അറസ്റ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉർഫി ജാവേദ് വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. തുണിക്ക് ഇത്ര നീളം കുറവെന്തിന് എന്ന ചോദ്യമാണ് പോലീസ് വീഡിയോയിൽ ചോദിക്കുന്നത്. വീഡിയോ വൈറലായതോടെ പോലീസിനെതിരെ വൻ വിമർശനമാണ് ഉയർന്നത്.
കസ്റ്റഡിയിലെടുത്തതിന്റെ കാരണം ഉർഫി ചോദിച്ചപ്പോൾ തുണിക്ക് നീളം കുറഞ്ഞതെന്ത് എന്ന ചോദ്യമടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. മുംബൈ പോലീസ് ഒരു ഔദ്യോഗിക പ്രസ്താവന ഇറക്കിയിരിക്കുകയാണ്, പോലീസ് ഓഫീസർമാരായി പോസ് ചെയ്യുന്ന വീഡിയോയിലെ ആളുകൾ പോലീസ് ഉദ്യോഗസ്ഥരല്ലെന്നും വീഡിയോക്ക് വേണ്ടി പോസ് ചെയ്തതാണെന്നും പോലീസ് വ്യക്തമാക്കി.
പോലീസുകാർക്ക് അവമതിപ്പ് ഉണ്ടാക്കുകയും പൊതുജന മധ്യത്തിലും, സോഷ്യൽ മീഡിയയിലും അവഹേളിക്കുകയും ചെയ്തതിന് ഓഷിവാര പോലീസ് വിവാദ താരം ഉർഫിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
Post Your Comments