CinemaKeralaLatest NewsMollywoodNEWSSocial MediaWOODs

ഇവന്റ് മാനേജ്മെന്റ് കമ്പനിയിലാണെനിക്ക് ജോലി, അവിടെയെത്തിയ സുരേഷ് ​ഗോപി പ്രതിഫലം അനാഥാലയത്തിന് നൽകി മടങ്ങി: കുറിപ്പ്

നീ തന്നേ നിനക്കിഷ്ടമുള്ള തുക എഴുതി കൊണ്ടുപോയി കൊടുക്കണം

ഒരു സ്ഥാപനത്തിന്റെ ഫാഷൻ ഷോ ലെ മെറിഡിയൻ ഹോട്ടലിൽ വച്ചു നടക്കുന്നു, അന്നവിടെ അതിഥിയായെത്തിയ നടൻ സുരേഷ് ​ഗോപി എന്ന നടന്റെ വിനയവും ലാളിത്യവും എത്രമാത്രം ഉണ്ടെന്ന് തുറന്നു കാട്ടുകയാണ് സുനിൽ കുമാർ എന്ന യുവാവ്.

സുനിൽ കുമാർ പങ്കുവച്ച കുറിപ്പ് വായിക്കാം

2013ലോ മറ്റോ ആണ്, ഞാൻ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ എല്ലാം ആയിരുന്ന സമയം, അന്ന് എറണാകുളത്തെ പ്രമുഖ വസ്ത്ര വില്പന ശാലയായ ശീമാട്ടി എന്ന സ്ഥാപനത്തിന്റെ ഒരു ഫാഷൻ ഷോ ലെ മെറിഡിയൻ ഹോട്ടലിൽ വച്ചു നടക്കുന്നു. എനിക്കാണ് ശ്രീ സുരേഷ് ഗോപിയുടെ ഉത്തരവാദിത്വം. അദ്ദേഹം ക്രൗൺ പ്ലാസ ഹോട്ടലിൽ വന്നു ഞാൻ അദ്ദേഹത്തെ കണ്ടു അടുത്തുള്ള വേദിയിൽ എത്തുവാനുള്ള സമയം പറഞ്ഞു., അദ്ദേഹം പറഞ്ഞു, നമുക്കു സമയം ഉണ്ടല്ലോ, എന്റെ റൂമിൽ വന്നിരിക്കൂ.

ഞാൻ വസ്ത്രം മാറി വരാം എന്ന്, ഞാൻ പറഞ്ഞു, ഞാൻ ഹോട്ടൽ ലോബ്ബിയിൽ ഇരുന്നുകൊളളാം, താങ്കൾ വരുന്നത് വരെ എന്ന്. താഴെ വന്നു ഞങ്ങൾ 2 പേരും വേദിയിലേക്ക് പോകുന്ന നേരം അന്ന് എന്റെ കയ്യിലുള്ള ഏതോ ഫോണിൽ സെൽഫി എടുത്തോട്ടെ എന്നു ചോദിച്ചു, അപ്പോൾ അദ്ദേഹം പറയുകയാണ് എന്തിനാണ് സെൽഫി? ആ സെക്യൂരിറ്റി എടുത്തു തരുമല്ലോ എന്നു.

അങ്ങിനെ ഈ ഫോട്ടം പിടിച്ചു. തീർന്നില്ല, അവാർഡ് ദാനം കഴിഞ്ഞു, തിരിച്ചു ഹോട്ടലിൽ എത്തിയ അദ്ദേഹത്തോട് ഞാൻ പറഞ്ഞു, മാഡം ഒരു ബ്ലാങ്ക് ചെക്ക് തന്നിട്ടുണ്ട് എത്രയാണ് ഞാൻ എഴുതേണ്ടത് എന്ന്. അന്ന് അദ്ദേഹം പറഞ്ഞത്, നിൻ്റെ കൈയിൽ ക്യാഷ് ആയി എത്രയുണ്ട് എന്നാണ്, കാരണം സിലിബ്രിറ്റികൾ എല്ലാരും മേക്കപ്പ് ആളുകളെ കൂടെ കൊണ്ടുവരും, അവർക്കു കൊടുക്കാനുള്ള ക്യാഷ് ഉണ്ടോ എന്നാണ് ചോദിച്ചത്, ഞാൻ പറഞ്ഞു 10 K ഉണ്ട് എന്ന്, അദ്ദേഹം മേക്കപ്പ് ആളോട് പറഞ്ഞു സുനിലിനോട് നിന്റെ എമൗണ്ട് വാങ്ങിക്കോളൂ എന്ന്, ഞാൻ ആ തുക കൊടുത്തു. ശുഭം.

അടുത്തത് സുരേഷ് ഗോപിക്ക് ഉള്ള പ്രതിഫലം, ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു, ഏട്ടാ എത്രയാ ചെക്കിൽ എഴുതേണ്ടത് എന്ന്, അദ്ദേഹം പറഞ്ഞു, ഇപ്പോൾ ഒന്നും എഴുതേണ്ട, ഞാൻ ബീന ചേച്ചിയെ വിളിക്കാം അല്ലെങ്കിൽ നിന്നെ വിളിക്കാം എന്ന് ഇപ്പോൾ പൊയ്ക്കോളൂ എന്നും. ഞാൻ മാഡത്തിനെ വിളിച്ചു കാര്യം പറഞ്ഞു.മാഡം പറഞ്ഞു സുരേഷ് അങ്ങിനെ പറഞ്ഞിട്ടുണ്ടങ്കിൽ അതിൽ കാര്യമുണ്ട്, നമുക്ക് നോക്കാം എന്ന്.

2 ദിവസം കഴിഞ്ഞു, വിളി വന്നു, കേട്ടപ്പോൾ വളരെ സന്തോഷം തോന്നി,കൊല്ലത്തുള്ള ഏതോ അനാഥ കുട്ടികളെ നോക്കുന്ന ആലയത്തിലേക്ക് ആ ചെക്കിൽ നിങ്ങള്ക്ക് തോന്നുന്ന തുക എഴുതി കൊടുക്കുമോ എന്ന്,ഞാൻ മാഡത്തിനെ വിളിച്ചു. മാഡം പറഞ്ഞു സുരേഷ് പറഞ്ഞെങ്കിൽ നീ തന്നേ നിനക്കിഷ്ടമുള്ള തുക എഴുതി നീ കൊണ്ടുപോയി കൊടുക്കണം എന്ന്, ഞാൻ അതുപോലെ തന്നെ ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button