കങ്കണ റണാവത്തിന്റെ തേജസ് എന്ന ചിത്രം റിലീസ് ചെയ്തിട്ട് ഏതാനും ദിവസങ്ങളായി. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ചിത്രത്തിന് ഉയരാൻ സാധിച്ചില്ല എന്ന പരാതിയാണ് നിലനിൽക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും സിനിമയുടെ കളക്ഷൻ താഴോട്ടാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്.
തന്റെ തേജസ് എന്ന ചിത്രം കണ്ടതിന് ശേഷം യോഗി ജിയുടെ കണ്ണുകളിൽ കണ്ണുനീർ ഒഴുകുന്നത് ഞാൻ കണ്ടു, സിനിമ കണ്ട് അദ്ദേഹം വളരെ വികാരാധീനനായി എന്ന് അടുത്തിടെ കങ്കണ കുറിച്ചിരുന്നു. ഇത്തരം സിനിമകൾ കാണാത്തവർ ദേശവിരുദ്ധരാണ് എന്നും നടി കുറിച്ചിരുന്നു.
തന്റെ സിനിമയ്ക്ക് പിന്നാലെ ചില ദേശവിരുദ്ധരും ഉണ്ടെന്നാണ് നടി കങ്കണയുടെ പ്രഖ്യാപനം. അത് സൂപ്പർ ഡ്യൂപ്പർ ഹിറ്റാകാൻ അവർ അനുവദിക്കില്ല. ഞാൻ അവരിൽ ഒരാളാണ് എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ഫ്ളോപ്പ് ചിത്രത്തിന് പണം മുടക്കി കാണാൻ പോകാത്തവരെ എങ്ങനെയാണ് ദേശ വിരുദ്ധരെന്ന് വിളിക്കാൻ നടിക്ക് കഴിയുക എന്ന് ചോദിക്കുന്നവരും ഉണ്ട്.
Post Your Comments