കൊച്ചി: തീയേറ്ററുകളിൽ വലിയ വിജയത്തിലേക്കു കടക്കുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം ‘എസ്ജി 251’ അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു. രാഹുൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് സുരേഷ് ഗോപി എത്തുക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീൻ സലീം.
തമിഴ് – തെലുങ്ക് – കന്നട ഭാഷകളിൽ നിന്നുള്ളവരാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ഉണ്ടാവുക. മലയാളത്തിനു പുറമേ മറ്റ് ദഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഡിസംബർ പകുതിയോടുകൂടി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്യും. എൻഎം ബാദുഷ, അമീർ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പേര് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. വലിയ മുടക്കുമുതലിൽ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
വാഴൂർ ജോസ്.
Post Your Comments