ഒരു സ്ത്രീയിൽ നിന്ന് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി ഗായകനും നടനുമായ ഹാർദി സന്ധു വെളിപ്പെടുത്തി. രണ്ട് വർഷം മുമ്പ് ഒരു വിവാഹ പാർട്ടിയിൽ പാടാൻ വന്നപ്പോഴാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗികാതിക്രമങ്ങൾ നേരിടുന്നുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും ഹാർദി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹാർദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തെത്തിയത്. വിവാഹ പാർട്ടിക്കിടെ സ്റ്റേജിൽ പാടുകയായിരുന്നു. സ്റ്റേജിനു മുന്നിൽ ഒരു സ്ത്രീ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. അവർക്ക് 45 വയസ്സ് പ്രായമുണ്ടായിരിക്കണം, അവർ എന്നോട് സ്റ്റേജിൽ വന്ന് അവരോടൊപ്പം നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ വിസമ്മതിച്ചു. കാരണം ഒരാൾക്ക് അങ്ങനെ ഒരവസരം കിട്ടിയാൽ വീണ്ടും അതേ ആവശ്യവുമായി പലരും വരുമെന്ന് എനിക്ക് തോന്നി. നിരന്തര അഭ്യർത്ഥനക്കൊടുവിൽ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
അവസാനം അവസരം കിട്ടിയപ്പോൾ കെട്ടിപ്പിടിച്ചു, ചെവിയിലും നക്കി, ഒരു സ്ത്രീക്ക് പുരുഷനിൽ നിന്ന് സമാനമായ സമീപനം നേരിടേണ്ടി വന്നാലോ? അടുത്തതായി എന്ത് സംഭവിക്കുമെന്ന് ഞാൻ നിങ്ങളോട് പറയേണ്ടതില്ലല്ലോ എന്നും താരം രോഷത്തോടെ വീഡിയോയിൽ ചോദിച്ചു. ഇവിടെ സ്ത്രീകൾക്കെതിരെ മാത്രമല്ല പുരുഷന്മാർക്കെതിരെയും ലൈംഗികാതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് എല്ലാവരും അറിയണമെന്നും ഗായകൻ പറയുന്നു.
Post Your Comments