ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന് അമ്പതാം പിറന്നനാൾ. മകൾ ആരാധ്യയ്ക്കും അമ്മ വൃന്ദ റായിക്കുമൊപ്പമാണ് ഐശ്വര്യ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചത്.
പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം മകൾ ആരാധ്യയ്ക്കും അമ്മ വൃന്ദ റായിക്കുമൊപ്പം മുംബൈയിലെ ജിഎസ്ബി സേവാ മണ്ഡലിൽ നടന്ന ഒരു പരിപാടിയിൽ ഐശ്വര്യ പങ്കെടുത്തു. ഇന്ത്യക്കാരെ സംബന്ധിച്ച് സൗന്ദര്യത്തിന്റെ അവസാന വാക്കാണ് ഐശ്യര്യ റായി. സോഷ്യൽ മീഡിയയിലടക്കം ആരാധകരുടെ നീണ്ട നിരയാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നെത്തിയത്.
സൗന്ദര്യം മാത്രമല്ല, ബുദ്ധിയുടെ കാര്യത്തിലും താൻ ഒന്നാമതാണ് എന്ന് തെളിയിക്കുന്ന നിരവധി ഇന്റർവ്യൂകളുടെ വീഡിയോസ് നടിയുടെ ക്രെഡിറ്റിലുണ്ട്. ഇന്ത്യൻ സംസ്കാരത്തെ ഉയർത്തി പിടിക്കുന്ന രീതിയിലുള്ള പെരുമാറ്റവും രീതികളുമാണ് നടിയുടേത്. ഇന്ത്യൻ സൗന്ദര്യത്തിന്റെ അഭിമാനമായ താരത്തിന് സഹപ്രവർത്തകരും ആശംസകൾ നേർന്നു.
Post Your Comments