
തന്റെ പുത്തൻ വമ്പൻ ബഡ്ജറ്റ് ചിത്രമായ കണ്ണപ്പയുടെ ഷൂട്ടിംഗിനിടെ വിഷ്ണു മഞ്ചുവിന് അടുത്തിടെ സെറ്റിൽ നിന്ന് നേരിടേണ്ടി വന്നത് നിർഭാഗ്യകരമായ ഒരു അപകടത്തെയാണ്. മോഹൻലാൽ, ശിവ് രാജ്കുമാർ, എന്നിവർ അതിഥി വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം കൂടിയാണ് കണ്ണപ്പ.
ക്ലോസ് റേഞ്ച് ഷോട്ടുകൾ പകർത്താൻ ഒരു ഡ്രോൺ ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടെ ഡ്രോൺ പൊട്ടി വീഴുകയും വിഷ്ണു മഞ്ചുവിന്റെ കൈയിൽ ഇടിക്കുകയും ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കുകയും ചെയ്തതോടെ ഷൂട്ട് നിർത്തിവച്ചു. ഡ്രോണിന്റെ മൂർച്ചയേറിയ ഭാഗം കൊണ്ട് വിഷ്ണുവിന്റെ കൈയ്യിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടാവുകയായിരുന്നു.
അപകടത്തെ തുടർന്ന് വിഷ്ണുവിനെ വൈദ്യസഹായത്തിനായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് ന്യൂസിലൻഡിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വിഷ്ണുവിന് പരിക്കേറ്റതിനെ തുടർന്ന് കണ്ണപ്പയുടെ നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Post Your Comments