സ്ഫോടന ഭീഷണിയെ തുടര്‍ന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പങ്കെടുത്ത പരിപാടി താത്കാലികമായി നിര്‍ത്തിവച്ചു. ഗരുഡന് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പം കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു താരം. താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാനത്തായിരുന്നു പ്രതീക്ഷ ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടി.
പരിപാടി പുരോഗമിക്കവെ വേദിയിലെത്തിയ പോലീസുകാരാണ് സ്ഫോടന ഭീഷണിയെന്ന അഭ്യൂഹം പങ്കുവച്ചതും താരത്തെയും ആളുകളെയും പരിപാടി നടക്കുന്നയിടത്ത് നിന്ന് മാറ്റിയിരുന്നു. അല്‍പ്പ നേരം പരിപാടി നിര്‍ത്തിവച്ചെങ്കിലും സുരേഷ് ഗോപി മടങ്ങിയെത്തിയതോടെ പുനരാരംഭിച്ചു.
സ്ഫോടനമുണ്ടാകുമെന്ന അജ്ഞാതന്റെ ഫോണ്‍ സന്ദേശം സംഘാടകര്‍ക്ക് ലഭിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു പരിശോധനയെന്നു റിപ്പോർട്ട്.
Post Your Comments