![](/movie/wp-content/uploads/2022/09/68870-actor-suresh-gopi-changed-his-name-in-social-media-handles.webp)
‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’: വഴിതടഞ്ഞാൽ കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി
തൃശൂർ: വഴിതടഞ്ഞാൽ താനും കേസ് കൊടുക്കുമെന്ന് മാദ്ധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി. തൃശൂരിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയിലാണ് സംഭവം. ‘വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?’ സുരേഷ് ഗോപി ചോദിച്ചു.
നേരത്തെ കൊച്ചിയിലെ പരിപാടിയിൽ വെച്ചും സുരേഷ് ഗോപി സമാനമായ രീതിയിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പം കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കാൻ കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനത്ത് എത്തിയതായിരുന്നു സുരേഷ് ഗോപി. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ നടന് മുന്നിൽ മൈക്കുമായി എത്തിയ മാധ്യമപ്രവർത്തകരോട് ‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
Post Your Comments