തിരുവനന്തപുരം: കേരളീയം 2023ന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവർ പങ്കെടുത്തു. മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. സ്നേഹത്തിനും സൗഹാർദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃക കേരളമാകട്ടെയെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ;
‘എഴുതി തയ്യാറാക്കിയ പ്രസംഗം എന്റെ കയ്യിൽ ഇല്ല. എന്തെങ്കിലും വാക്ക് പിഴകൾ സംഭവിക്കാൻ സാദ്ധ്യതയുണ്ട്. അതിൽ നേരത്തെ മാപ്പ് ചോദിക്കുന്നു. എന്തെങ്കിലും പറ്റിപ്പോയാൽ നമ്മളെ കുടുക്കരുത്. സ്പീക്കറായിരുന്നു എന്റെ അടുത്ത് ഇരുന്നത്. അദ്ദേഹത്തിന് വാക്കുപിഴ സംഭവിച്ചാൽ അത് രേഖകളിൽ നിന്ന് നീക്കിയാൽ മതി.
നമ്മളിൽ വാക്ക് പിഴച്ചാൽ പിഴച്ചത് തന്നെയാണ്. നമ്മുടെ ജാതി, രാഷ്ട്രീയം, മതം, പ്രാർത്ഥന ചിന്ത എല്ലാം വെവ്വേറെയാണ്. നമ്മൾ എല്ലാവർക്കും ഉണ്ടാകുന്ന വികാരം എല്ലാരും കേരളീയരാണെന്നതാണ്. ഞങ്ങളെ നോക്കി പഠിക്കൂ. ഞങ്ങൾ ഒന്നാണ് എന്നതാകണം നാം ലോകത്തിന് കൊടുക്കേണ്ട മാതൃക. ലോകം ആദരിക്കുന്ന ജനതയായി നാം മാറണം.’
Post Your Comments