BollywoodCinemaGeneralLatest NewsNEWSWOODs

സുശാന്ത് പോയെന്ന് വിശ്വസിക്കാനായില്ല, ആ ദുഖത്തിൽ നിന്ന് കരകയറാൻ വർഷങ്ങളെടുത്തു: പ്രതികരിച്ച് ആദ്യ കാമുകി അങ്കിത

ഒരിക്കലും പിരിയാനാവാത്ത വിധം അടുപ്പത്തിലായിരുന്നു

അന്തരിച്ച മുൻ കാമുകൻ സുശാന്ത് സിംഗ് രാജ്പുത്തുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പറഞ്ഞ് മുൻ കാമുകി അങ്കിത. അങ്കിത ലോഖണ്ഡേ ആദ്യമായി ബിഗ് ബോസ് സീസൺ –  7 ലാണ് തന്റെ വിഷമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഒരിക്കലും പിരിയാനാവാത്ത വിധം അടുപ്പത്തിലായിരുന്നു തങ്ങളെന്നും നടി.

ഭർത്താവ് വിക്കി ജെയിനിനൊപ്പം ഷോയിലെ മത്സരാർത്ഥിയായ അങ്കിത, എന്തുകൊണ്ടാണ് സുശാന്ത് തന്നോട് ഒരു വാക്ക് പോലും പറയാതെ പെട്ടെന്നൊരു ദിവസം ബ്രേക്കപ്പ് ചെയ്ത് പോയതെന്ന് അറിയില്ലെന്നും വ്യക്തമാക്കി. വേർപിരിയലിന് പിന്നിൽ  പ്രധാനമായ കാരണമൊന്നുമില്ലേ എന്ന ചോദ്യത്തിനാണ് നടി കാരണം പറഞ്ഞത്.

ഒറ്റരാത്രികൊണ്ട് എന്റെ ജീവിതത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു, ഒന്നും പറയാതെ സുശാന്ത് പോയി. ആ സമയം എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലെന്നും അങ്കിത. പവിത്ര റിഷ്തയിൽ അങ്കിതയും സുശാന്തും ഒരുമിച്ച് അഭിനയിച്ചിരുന്നു. സൂപ്പർ ഹിറ്റ് സീരിയലിൽ അഭിനയിക്കുമ്പോൾ ഇരുവരും പ്രണയത്തിലായിരുന്നു. സുശാന്ത് ഇട്ടിട്ട് പോയപ്പോൾ വർഷങ്ങളോളം എടുത്താണ് താൻ ആ വിഷമം മാറ്റിയതെന്നും നടി.

shortlink

Related Articles

Post Your Comments


Back to top button