CinemaGeneralKeralaLatest NewsMollywoodNEWSWOODs

എട്ട് മാസം ​ഗർഭിണിയായിരുന്ന പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം നമ്മെ വിട്ട് പോയി: കിഷോർ സത്യ

പ്രിയയുടെ മരണത്തിൽ സങ്കടമടക്കാൻ പാടുപെടുകയാണ് ബന്ധുക്കളും സഹപ്രവർത്തകരും

നടി രഞ്ജുഷയുടെ വിയോ​ഗത്തിന്റെ സങ്കടം മാറുന്നതിന് മുൻപേ മറ്റൊരു മരണം കൂടി മലയാള സീരിയൽ രം​ഗത്ത് നടന്നിരിക്കുകയാണ്. അഭിനേത്രി പ്രിയയുടെ മരണത്തിൽ സങ്കടമടക്കാൻ പാടുപെടുകയാണ് ബന്ധുക്കളും സഹപ്രവർത്തകരും. ലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി, ‍ഡോക്ടർ പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ് എന്നാണ് നടൻ കിഷോർ സത്യ എഴുതിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം

മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി, ‍ഡോക്ടർ പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭർത്താവിന്റെ വേദന…
ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി.

എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും, വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി, മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ.

രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി. 35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല, ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും, അറിയില്ല, അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ.

 

shortlink

Related Articles

Post Your Comments


Back to top button