
റിയാദിൽ നടന്ന ഒരു ബോക്സിംഗ് മത്സരത്തിൽ നിന്ന് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പങ്കാളി ജോർജിനയും പങ്കെടുക്കുന്ന വീഡിയോ വൈറലായി മാറിയിരുന്നു. വേദിയിൽ പ്രവേശിച്ച ബോളിവുഡ് സൂപ്പർ താരം സൽമാനെ ക്രിസ്റ്റ്യാനോ അവഗണിച്ചുവെന്ന് ട്രോളന്മാർ അവകാശപ്പെട്ടു.
ഫുട്ബോൾ താരം സൂപ്പർ താരത്തെ അവഗണിച്ചുവെന്നാരോപിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് മത്സര വേദിയിൽ റൊണാൾഡോയ്‌ക്കൊപ്പം സൽമാൻ ഇരിക്കുന്ന ചിത്രങ്ങളടക്കം പുറത്ത് വന്നതോടെയാണ് ആരാധകർ ശാന്തരായത്. പങ്കാളി ജോർജിനയ്‌ക്കൊപ്പം വേദിയിൽ പ്രവേശിച്ച റൊണാൾഡോ സൽമാനെ അവഗണിച്ചില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്.
നടന്നുവരുന്ന ക്രിസ്ത്യാനോ പെട്ടെന്ന് സൽമാനെ കണ്ടിരുന്നില്ല. എന്നാൽ പിന്നീട് ഇരു താരങ്ങളും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി.
Post Your Comments