മാധ്യമ പ്രവർത്തകയെ അപമാനിച്ചു എന്ന വ്യാജ ആരോപണം നിരത്തി നടൻ സുരേഷ് ഗോപിയെ ഒരു കൂട്ടർ അപമാനിക്കുമ്പോൾ നടന് പിന്തുണ അർപ്പിച്ച് നിരവധി പേരാണ് എത്തുന്നത്. അച്ഛനെ ചേർത്ത് പിടിച്ച ചിത്രവുമായി എത്തിയിരിക്കുകയാണ് ഇളയ മകൻ മാധവ്. തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം എന്നാണ് അച്ഛനൊപ്പമുള്ള ചിത്രം ചേർത്ത് മാധവ് കുറിച്ചിരിക്കുന്നത്.
ഗോകുൽ സുരേഷ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സുരേഷ് ഗോപിയെ കുറച്ച് നാൾ മുൻപ് ട്രോളിയപ്പോഴുള്ള ഗോകുലിന്റെ പ്രതികരണം വൈറലായി മാറിയിരുന്നു. മൂന്ന് പെൺമക്കളുടെയും രണ്ട് ആൺമക്കളുടെയും പിതാവാണ് സുരേഷ് ഗോപി.
അകാലത്തിൽ മരിച്ചു പോയ മകൾ ലക്ഷ്മിയുടെ വേദന മരിച്ച് കഴിഞ്ഞാലും മാറില്ലെന്ന് പറഞ്ഞ സുരേഷ് ഗോപിയുടെ വാക്കുകൾ ഏറെ വേദനയോടെയാണ് ജനങ്ങൾ കേട്ടത്. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട് എന്ന് കൂടി ചേർത്ത് എഴുതിയ മാധവിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് വൻ കയ്യടികളാണ് ലഭിക്കുന്നത്.
Post Your Comments