CinemaGeneralKeralaLatest NewsMollywoodNEWSWOODs

സിനിമാ സെറ്റിലെത്തിയ ബി​ഗ്ബോസ് താരം രജിത് കുമാറിന് നേരെ തെരുവുനായ ആക്രമണം, കാലിൽ കടിച്ചു തൂങ്ങി

ആക്രമിച്ച നായകളിലൊന്ന് രജിത് കുമാറിന്റെ കാലിൽ കടിച്ചു

പത്തനംതിട്ട: ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മുൻ മത്സരാർത്ഥി ഡോ.രജിത് കുമാറിന് പത്തനംതിട്ട ക്ഷേത്രത്തിന് സമീപം തെരുവ് നായയുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റു. രാവിലെ 8.30ഓടെയാണ് സംഭവം.രജിത് കുമാറിന് പുറമെ മറ്റ് രണ്ട് പേർക്കും നായയുടെ കടിയേറ്റിട്ടുണ്ട്.

പരിക്കേറ്റ മൂന്നുപേരെയും വൈദ്യസഹായത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിൽ ഷൂട്ടിങ്ങിനായി എത്തിയ രജിത് കുമാറിനെ പ്രഭാത സവാരിക്കിടെയാണ് നായ്ക്കൾ ആക്രമിച്ചത്.

ആക്രമിച്ച നായകളിലൊന്ന് രജിത് കുമാറിന്റെ കാലിൽ കടിച്ചു തൂങ്ങി. കൈകളിലും കാലുകളിലുമായാണ് നായ്ക്കൾ കടിച്ചത്. മൂന്നോളം വരുന്ന തെരുവ് നായ്ക്കളാണ് ഇവരെ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments


Back to top button