അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി സുരേഷ് ഗോപിയെ പോലൊരു നടനെ ഉപദ്രവിക്കുന്നത് നിർത്തണമെന്ന് നടൻ മനോജ് കുമാർ. എന്റെ ജഡം പട്ടടയിൽ വച്ച് അത് കത്തി തീർന്നാലും, അവശേഷിക്കുന്ന എന്റെ ആ ചാരം പോലും എന്നെ വിട്ടുപോയ എന്റെ പോന്നുമോൾ ലക്ഷ്മി കുട്ടിയേ ഓർത്ത് വേദനിക്കും എന്ന് പറഞ്ഞ അങ്ങയിലെ പിതാവിന്റെ പിടച്ചിൽ മറക്കാൻ പറ്റുന്നില്ലെന്നും മനോജ്. എന്റെ ലക്ഷ്മി ജീവിച്ചിരുന്നുവെങ്കിൽ അവൾക്ക് ഈ പ്രായമാണ് ” എന്നു പറഞ്ഞ് ഏങ്ങി കരയുന്ന അങ്ങയിലെ അച്ഛനെ ഞങ്ങൾക്ക് മറക്കാൻ കഴിയില്ലെന്നും നടൻ കുറിച്ചു.
കുറിപ്പ് വായിക്കാം
ഈ നിഷ്കളങ്കരായ സാധു മൃഗങ്ങളേ എത്ര വേണമെങ്കിലും സ്നേഹ വാത്സല്യങ്ങളോടെ ചേർത്തു പിടിച്ചോളു സുരേഷേട്ടാ, അവർ ഒരിയ്ക്കലും അങ്ങയേ ആക്രമിക്കില്ല, കാരണം , ഇന്നീ സമൂഹത്തിൽ “മനുഷ്യത്വം” എന്ന മഹനീയ വാക്ക് ഇവർക്കാണ് ഇണങ്ങുന്നത്. എന്റെ ജഡം പട്ടടയിൽ വച്ച് അത് കത്തി തീർന്നാലും, അവശേഷിക്കുന്ന എന്റെ ആ ചാരം പോലും എന്നെ വിട്ടുപോയ എന്റെ പോന്നുമോൾ ലക്ഷ്മി കുട്ടിയേ ഓർത്ത് വേദനിക്കും ” എന്ന് പറഞ്ഞ അങ്ങയിലെ പിതാവിന്റെ പിടച്ചിൽ മറക്കാൻ പറ്റുന്നില്ല.
” 30 വയസ്സുള്ള പെൺ കുട്ടികളേ കാണുമ്പോൾ അവരേ വാരി പുണർന്ന് അവരുടെ മണം എനിക്കാസ്വദിക്കണം, കാരണം, എന്റെ ലക്ഷ്മി ജീവിച്ചിരുന്നുവെങ്കിൽ അവൾക്ക് ഈ പ്രായമാണ് ” എന്നു പറഞ്ഞ് ഏങ്ങി കരയുന്ന അങ്ങയിലെ അച്ഛനെ ഞങ്ങൾക്ക് മറക്കാൻ കഴിയില്ല സുരേഷേട്ടാ. ഒരു കാര്യം മാത്രം ചേട്ടൻ ഇപ്പോൾ ചിന്തിച്ചാൽ മതി, ചേട്ടന്റെ പൊന്നു മോൾ ലക്ഷ്മിയായ് സ്വയം മനസ്സിൽ കണ്ട് പിതൃവാത്സല്യത്തോടെ അങ്ങ് ചേർത്ത് പിടിച്ച് ഒരു ഫോട്ടോ എപ്പോഴെങ്കിലും എടുക്കണമെന്ന് ആഗ്രഹിച്ച് ലക്ഷകണക്കിന് പെൺകുട്ടികൾ ഈ ലോകത്തുണ്ട്, അതു പോരേ സുരേഷേട്ടന്.
അച്ഛനേയും ആങ്ങളയേയും മോനേയും ” തിരിച്ചറിയുന്ന ” പ്രബുദ്ധരായ മലയാളത്തിന്റെ മഹിളാരത്നങ്ങൾ ആവോളം അങ്ങയോടൊപ്പം ഉണ്ട്. ഒറ്റ കാര്യത്തിൽ അങ്ങ് ആശ്വസിച്ചോളു. മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്ക് എന്നും പരീക്ഷണങ്ങളേ നേരിടേണ്ടി വരും, പക്ഷെ, അവസാനം നന്മ വിജയിക്കും, സുരേഷ് ഗോപി എന്ന് പറയുന്ന, മനസ്സിൽ എന്നും സത്യവും ധർമ്മവും നന്മയും അലിവും സ്നേഹവും ആവോളം സൂക്ഷിക്കുന്ന നിഷ്കളങ്കനായ ഒരു മനുഷ്യ സ്നേഹിയോട്.
Post Your Comments