![](/movie/wp-content/uploads/2022/02/alphonse-puthran.jpg)
പ്രേമം, നേരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാളം സംവിധായകൻ അൽഫോൺസ് പുത്രൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ തനിക്ക് ഓട്ടിസമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ താൻ സിനിമയിൽ നിന്ന് വിരമിക്കുന്ന വിവരവും ചേർത്താണ് പോസ്റ്റ് ചെയ്തത്.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ തനിക്ക് ബാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ആർക്കും ഭാരമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അൽഫോൺസ് കൂട്ടിച്ചേർത്തു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ അദ്ദേഹം അത് പിന്നീട് വേഗം ഡിലീറ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.
പൃഥ്വിരാജ് സുകുമാരനും നയൻതാരയും അഭിനയിച്ച ‘ഗോൾഡ്’ ആയിരുന്നു അൽഫോൺസ് പുത്രന്റെ അവസാന ചിത്രം. പാട്ടുകളും വീഡിയോകളും ഷോർട്ട് ഫിലിമുകളും ചെയ്യുന്നത് തുടരും. OTT ഉദ്ദേശിച്ച് ഉള്ളവ ആയിരിക്കും അത്. സിനിമ ഉപേക്ഷിക്കാൻ താൽപ്പര്യമില്ല, പക്ഷേ എനിക്ക് മറ്റ് മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അൽഫോൺസ് വ്യക്തമാക്കി.
Post Your Comments