സ്ത്രീ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങൾ വ്യക്തി ഹത്യ നടത്താനും രാഷ്ട്രീയ മുതലെടുപ്പിനും ആയി ഉപയോഗിക്കാതിരിക്കണമെന്ന് നടി അശ്വതി. സുരേഷ് ഗോപി എന്ന നടനെ ജനങ്ങൾക്ക് അറിയാമെന്നും ഇത്തരം വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെപോലൊരു വ്യക്തിയെ ഏത് രാഷ്ട്രീയത്തിന്റെ പേരിലും കരിവാരി തേക്കുന്നത് ഉചിതമല്ലെന്നും നടി വ്യക്തമാക്കി.
കുറിപ്പ് വായിക്കാം
ഒരു നല്ല മനുഷ്യൻ, ഒരു നല്ല മനുഷ്യ സ്നേഹി, അകാലത്തിൽ വിധി അടർത്തി മാറ്റിയ പൊന്നോമനയുടെ ഓർമ്മകൾ ഇന്നും ഹൃദയത്തിൽ പേറുന്ന ഒരു നല്ല അച്ഛൻ.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത്, തന്റെ പ്രവർത്തി ആ കുട്ടിയെ വേദനിപ്പിച്ചു എന്ന് അറിഞ്ഞ നിമിഷം തന്നെ നിരുപാധികം ക്ഷമ ചോദിച്ചത് തന്നെ ആ മനസിന്റെ വലിപ്പം.
സ്ത്രീ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങൾ വ്യക്തി ഹത്യ നടത്താനും രാഷ്ട്രീയ മുതലെടുപ്പിനും ആയി ഉപയോഗിക്കാതിരിക്കുക. അതിന് ലഭിക്കുന്ന തിരിച്ചടികളുടെ കാലം വിദൂരം അല്ല.
Post Your Comments