CinemaGeneralKeralaLatest NewsMollywoodNEWSWOODs

വീടുപണി ഉപേക്ഷിച്ച് കരാറുകാരൻ, ദുരിതത്തിലായ 75 വയസുള്ള അമ്മയ്ക്ക് സഹായവുമായി ഉണ്ണി മുകുന്ദൻ

5 വർഷത്തോളമായി ഇത്തരത്തിൽ ദുരിതം അനുഭവിക്കുകയാണ് അന്നക്കുട്ടി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. കരാറുകാരൻ വീട് പണി ഉപേക്ഷിച്ച് പോയതിൽ പിന്നെ ദുരിതത്തിൽ കഴിഞ്ഞിരുന്ന 75 വയസുള്ള അമ്മയ്ക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടിയിരിക്കുകയാണ് താരമിപ്പോൾ. വന്യ മൃ​ഗങ്ങൾ ധാരാളമുള്ള കുതിരാനിലെ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന അന്നക്കുട്ടിക്കാണ് നടൻ സഹായം ചെയ്തിരിക്കുന്നത്.

ഏകദേശം 5 വർഷത്തോളമായി ഇത്തരത്തിൽ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ദുരിതം അനുഭവിക്കുകയാണ് എന്ന് അറിഞ്ഞ നടൻ അവർക്ക് സഹായവുമായി ചെല്ലുകയായിരുന്നു. 2018 ലെ പ്രളയകാലത്തായിരുന്നു അന്നക്കുട്ടിയുടെ വീട് തകർന്ന് പോയത്. നാല് ലക്ഷം രൂപ പണിക്കായി സർക്കാരിൽ നിന്ന് ലഭിച്ചെങ്കിലും കരാറുകാരൻ പണവുമായി മുങ്ങുകയായിരുന്നു.

കാര്യങ്ങൾ മനസിലാക്കിയ ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദൻ, കമ്പനി സിഇഒ ജയൻ മഠത്തിൽ എന്നിവർ അന്നക്കുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ സഹായത്തോടെ വീട് മുഴുവൻ ടൈൽസ് പാകി, മേൽക്കൂര നിർമ്മിച്ച് വീട് മുഴുവനായി പണികൾ തീർത്ത് നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button