
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉയർന്ന സംഭവത്തിൽ നടനെതിരെ കേസ് എടുത്തിരിക്കുകയാണ് പോലീസ്. ഇപ്പോഴിതാ, സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടെത്തിയിരിക്കുകയാണ് ഗായകൻ വിജയ് മാധവ്.
‘സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകള്‍ ഓര്‍മയുള്ളത് കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല … ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താൻ ദൈവം വിചാരിച്ചാലും ബുദ്ധിമുട്ടാവും …. ഇത്രെയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാൻ എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോവും !എല്ലാവര്‍ക്കും ഒരുപാട് സ്നേഹം സന്തോഷം. ശുഭരാത്രി’- എന്നാണ് സുരേഷ് ഗോപിയ്ക്കും ഭാര്യ രാധികയ്ക്കും ഒപ്പം വിജയ് മാധവും ദേവികയും നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് വിജയ് കുറിച്ചത്.
Post Your Comments