മലയാളത്തിന്റെ ഹാസ്യ താരം കല്പനയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. മികച്ച കഥാപാത്രങ്ങളിലൂടെ ഇന്നും ആരാധക ഹൃദയങ്ങളിൽ കല്പന ജീവിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് കല്പന തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഒരു അഭിമുഖമാണ്.
സംവിധായകൻ അനില്‍ കുമാറിനെയാണ് കല്‍പ്പന വിവാഹം ചെയ്തത്. 1998 ല്‍ വിവാഹിതരായ ഇരുവരും ദാമ്പത്യ ജീവിതം 2012 ല്‍ അവസാനിപ്പിച്ചു. വേര്‍പിരിഞ്ഞതിനെക്കുറിച്ച് കല്‍പ്പന മുമ്പൊരിക്കല്‍ കൈരളി ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചതിങ്ങനെ,
‘ഞങ്ങള്‍ തമ്മില്‍ സൗഹൃദമില്ലായിരുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സംസാരിച്ചിട്ട് പോലുമില്ല. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അദ്ദേഹം ഒട്ടും സംസാരിക്കാറില്ല. ഞാൻ നന്നായി സംസാരിക്കും. അതായിരിക്കണം അദ്ദേഹത്തിന് എന്നെ ഇഷ്ടപെട്ടത്. കാഴ്ചയിലൊക്കെ വ്യത്യസ്തരായിരുന്നെങ്കിലും ഒരുപാട് ചേര്‍ച്ചകള്‍ ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. ചേര്‍ച്ചകളൊക്കെ പയ്യെ അപ്രത്യക്ഷമായതല്ല. ഒരു പ്രത്യേക സാഹചര്യം വന്നപ്പോള്‍ ശരിയല്ലെന്ന് തോന്നി. അങ്ങനെയാെരു അകല്‍ച്ചയേ വന്നിട്ടുള്ളൂ.വിവാഹ ജീവിതം അവസാനിപ്പിച്ചതില്‍ ദുഖമുണ്ട്. ഒരു പൂച്ചയെ വളര്‍ത്തിയിട്ട് അത് ചത്ത് പോയാലോ ഇറങ്ങിപ്പോയാലോ നമുക്ക് വിഷമം ഇല്ലേ. അപ്പോള്‍ ബന്ധങ്ങള്‍ പോകുന്നതിലും ദുഖമുണ്ട്. ഞാൻ ആദ്യം ചെയ്ത സിനിമകള്‍ അറംപറ്റിയത് പോലെയായി. കുടുംബം ചേര്‍ത്ത് നിര്‍ത്താൻ ഒരുപാട് ശ്രമിച്ചു. പക്ഷെ നമ്മള്‍ കുറേക്കാലം ഒന്നിച്ച് ജീവിച്ചിട്ട് അവര്‍ ശരിയല്ല എന്ന് പറയുന്നതിന്റെ പേര് വേറെയാണ്. മറ്റൊരു വ്യക്തിയെ കുറ്റപ്പെടുത്തുന്ന ആളല്ല. കര്‍മ്മം എന്നേ പറയൂ. അമ്മയുടെ മുന്നിലേ ഞാൻ കരയൂ. അല്ലാതെ എനിക്ക് കരയാൻ പറ്റില്ല. പിന്നെ അമ്മയെക്കൂടി വിഷമിപ്പിക്കുന്നത് എന്തിനാണെന്ന് തോന്നി’ കല്‍പ്പന പറഞ്ഞു.
ഗുരുതരമായ ആരോപണങ്ങളാണ് കല്‍പ്പനയ്ക്കെതിരെ മുൻ ഭര്‍ത്താവ് അനില്‍ ഉന്നയിച്ചത്. ആശുപത്രിയിലായപ്പോള്‍ തന്നെ തിരിഞ്ഞ് നോക്കിയില്ലെന്നും അമ്മയുടെ തടവറയിലാണെന്നും അനില്‍ കുറ്റപ്പെടുത്തുകയുണ്ടായി. ഇതേക്കുറിച്ചും കല്‍പ്പന അന്ന് സംസാരിച്ചു. ‘വേണമെങ്കില്‍ എനിക്കും ഉള്ളതും ഇല്ലാത്തതും പറയാം. പക്ഷെ പറയാൻ പാടില്ല. ഞങ്ങളുടെ കുടുംബം ആരെക്കുറിച്ചും പരദൂഷണം പറയാറില്ല. മറ്റൊരു വ്യക്തിയെക്കുറിച്ച് പറയാത്ത ഞാനാണോ 16 കൊല്ലം ഒരുമിച്ച് ജീവിച്ച അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. എന്റെ കുട്ടിയുടെ അച്ഛനാണ് അദ്ദേഹം ‘- കല്‍പ്പന പറഞ്ഞു. ശ്രീമയി എന്നാണ് ഇരുവരുടെയും മകളുടെ പേര്. സിനിമയിലേയ്ക്ക് ചുവടു വയ്ക്കുകയാണ് ശ്രീമായി ഇപ്പോൾ.
Post Your Comments