നീയെനിക്ക് ഹൃദയം പോലെ പ്രിയപ്പെട്ടവൾ, വൈറലായി നടൻ നാനിയുടെ വിവാഹ വാർഷിക പോസ്റ്റ്

പ്രിയപ്പെട്ട ചിത്രവും ചേർത്താണ് താരം ആശംസ അറിയിച്ചിരിക്കുന്നത്

തെലുങ്ക് സൂപ്പർ താരം നാനിയുടെ വിവാഹദിന പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. പതിനൊന്നാം വിവാഹ വാർഷികത്തിനാണ് നടൻ ഭാര്യ അഞ്ജനക്ക് പ്രണയാർദ്രമായി കുറിപ്പുമായെത്തിയത്. ഹൃദയത്തിന്റെ ഇമോജിയും ചേർത്ത്, പ്രിയപ്പെട്ട ചിത്രവും ചേർത്താണ് താരം ആശംസ അറിയിച്ചിരിക്കുന്നത്.

സരിപോദാ ശനിവാരം എന്ന തന്റെ പുത്തൻ ചിത്രത്തിന്റെ തിരക്കുകളിലാണ് നടൻ ഇപ്പോഴുള്ളത്. തെലുങ്കിലെ മിന്നും താരമായ നടന് ആരാധകരും ഏറെയാണ്. വിവേക് അത്രേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രിയങ്കയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്കിലെ പുറത്തിറങ്ങുന്ന ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും ഹിറ്റാക്കുന്ന താരം കൂടിയാണ് നാനി. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളാണ് നടന്റെ ക്രെഡിറ്റിലുള്ളത്. ചുംബന രം​ഗങ്ങൾ അഭിനയിച്ചിട്ട് വീട്ടിൽ ചെല്ലുമ്പോൾ ഭാര്യയുമായി സ്ഥിരം വഴക്ക് ഉണ്ടാകാറുണ്ടെന്നും നാനി അടുത്തിടെ തമാശയായി പറഞ്ഞിരുന്നു.

Share
Leave a Comment