മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ അശ്ലീല പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരേഷ് ഗോപിയെ മോശമായി ചിത്രീകരിക്കുക എന്ന അജണ്ഡ വച്ചു കൊണ്ട് ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒരു വിഭാഗം പ്രതികരിച്ചു. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരിച്ച് നടൻ ബാബുരാജ്.
read also: മണിരത്നം ചിത്രത്തിൽ നായികയാകാൻ നയൻതാര ചോദിച്ച കോടാനുകോടികളുടെ പ്രതിഫലം കേട്ട് ഞെട്ടി കോളിവുഡ്
‘കഷ്ടം എന്തൊരു അവസ്ഥ…വര്‍ഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല…കണ്ടിട്ടില്ല. ഒരുപക്ഷെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പ് പറയിക്കാൻ തോന്നിച്ചത്. സുരേഷേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ…’ – നടൻ ബാബുരാജ് കുറിച്ചു.
Leave a Comment