Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaGeneralInternationalLatest NewsNationalNEWSWOODs

സം​ഗീത പരിപാടി നടക്കുമ്പോൾ ആരാധകൻ വന്നു പണമെറിഞ്ഞു, പാട്ട് നിർത്തി മറുപടി നൽകി ​ഗായകൻ ആതിഫ് അസ്‌ലം

സംഗീത പരിപാടി താൽക്കാലികമായി നിർത്തി ആരാധകനെ വേദിയിലേക്ക് വിളിക്കുകയായിരുന്നു

ഗായകൻ ആതിഫ് അസ്ലം അടുത്തിടെ യുഎസ്എയിൽ ഒരു സംഗീത പരിപാടിയിൽ പാടുന്നതിനിടെ ഒരു ആരാധകൻ കടന്നുവന്ന് പണം വാരി എറിയുന്ന വീഡിയോ വ്യാപക വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയിരുന്നു. എന്നാൽ ആതിഫിന്റെ പ്രതികരണമാണ് എല്ലാവരേയും ഞെട്ടിച്ച് കളഞ്ഞത്.

ഗായകൻ തന്റെ സംഗീത പരിപാടി താൽക്കാലികമായി നിർത്തി ആരാധകനെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. പൈസ വലിച്ചെറിയുന്നത് പണത്തോടുള്ള അനാദരവാണെന്നും ഗായകൻ ആരാധകനോട് പണം വാരിയെറിയുന്നതിന് പകരം പണം ആവശ്യമുള്ള പാവപ്പെട്ട ആർക്കെങ്കിലും സംഭാവന നൽകാനും ആവശ്യപ്പെട്ടു.

തന്റെ സംഗീതജ്ഞരോട് നിർത്താൻ ആംഗ്യം കാണിച്ച ശേഷമാണ് ​ഗായകൻ പാട്ട് നിർത്തി ആരാധകനുമായി സംസാരിച്ചത്. ​ഗായകന്റെ വിനയം നിറഞ്ഞ മറുപടിയും ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്ത രീതിയും ബഹുമാനം അർഹിക്കുന്നതാണെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നവരാണ് ഏറെയും.

 

shortlink

Related Articles

Post Your Comments


Back to top button