
അയോധ്യയിലെ രാം ലല്ല മന്ദിറിന്റെ ഉദ്ഘാടനത്തെക്കുറിച്ച് സംസാരിച്ച് നടൻ അനുപം ഖേർ. ഉദ്ഘാടന ദിവസം ഇത് എല്ലാവർക്കും അഭിമാന നിമിഷമാണെന്നും താൻ അവിടെയുണ്ടാകുമെന്നും താരം പറഞ്ഞു. 2024 ജനുവരി 22 ന് രാം ലല്ല മന്ദിർ ഉദ്ഘാടനം ചെയ്യപ്പെടുന്ന ചരിത്രപരമായ ദിവസത്തിനായി കാത്തിരിക്കുകയാണ്. വർഷങ്ങളായി ഇതിനായി ഹിന്ദുക്കൾ പരിശ്രമിക്കുന്നു.
രാമക്ഷേത്രം ഭക്തർക്കായി തുറന്ന് കൊടുക്കുന്നത് ചരിത്രപരമായ നിമിഷമായിരിക്കുമെന്നും താരം പറയുന്നു. അവിടെ പൂജ ചെയ്യാൻ കഴിഞ്ഞ അഭിനേതാവെന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നുവെന്നും അനുപം വ്യക്തമാക്കി.
ദേശീയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനുപം ഖേർ. രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനം എല്ലാവർക്കും ആഹ്ലാദവും അഭിമാനത്തിന്റേതുമായിരിക്കുമെന്നും താരം.
Post Your Comments