CinemaGeneralKeralaLatest NewsMollywoodNEWSWOODs

ദുഖം തോന്നുന്നു, ഈ പാവം മനുഷ്യൻ എന്താണെന്ന് നിങ്ങൾക്കും അറിയാം: സുരേഷ് ​ഗോപിയെ പിന്തുണച്ച് നടി മഞ്ജുവാണി

കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തിൽ അച്ഛൻ മകളെ സ്നേഹത്തോടെ സ്പർശിക്കുന്നില്ല

മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ഒരുകൂട്ടം ആൾക്കാർ വിധി എഴുതുമ്പോൾ, സുരേഷ് ​ഗോപി എന്ന നടനെ, മനുഷ്യനെ, രാഷ്ട്രീയക്കാരനെ, കറ കളഞ്ഞ സാമൂഹ്യ പ്രവർത്തകനെ തങ്ങൾക്ക് അറിയാമെന്നും ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണങ്ങളുമായി മുന്നോട്ട് വരുന്നവർ വില കുറഞ്ഞ രാഷ്ട്രീയ പക പോക്കലുകളാണ് നടത്തുന്നതെന്നും, പൊതു ജനം ശക്തമായി ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നവരെ തള്ളിക്കളയുമെന്നും പറയുകയാണ്.

മനസ്സിൽ പുഴുവരിച്ചു വൃണം പൊട്ടിയൊലിക്കുന്നവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും. ദുഃഖം തോന്നുന്നു. ഈ മനുഷ്യൻ എന്താണെന്ന് നിങ്ങൾക്കും അറിയാം.

ചാനൽ പത്ര പ്രവർത്തകയുടെ തോളത്തു ഒരു മകളോടെന്ന പോലെ കൈവെച്ചാൽ ആഭാസമാണെങ്കിൽ, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തിൽ അച്ഛൻ മകളെ സ്നേഹത്തോടെ സ്പർശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ എന്നാണ് പ്രശസ്ത നടിയും ​ഗായികയുമായ അഡ്വക്കേറ്റ് മഞ്ജുവാണി ഭാ​ഗ്യരത്നം കുറിച്ചത്.

കുറിപ്പ് വായിക്കാം

സങ്കടകരം, കഷ്ടം, മനസ്സിൽ പുഴുവരിച്ചു വൃണം പൊട്ടിയൊലിക്കുന്നവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും.

ദുഃഖം തോന്നുന്നു. ഈ മനുഷ്യൻ എന്താണെന്ന് നിങ്ങൾക്കും അറിയാം. ചാനൽ പത്ര പ്രവർത്തകയുടെ തോളത്തു ഒരു മകളോടെന്ന പോലെ കൈവെച്ചാൽ ആഭാസമാണെങ്കിൽ, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തിൽ അച്ഛൻ മകളെ സ്നേഹത്തോടെ സ്പർശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ.

രാഷ്ട്രീയക്കാർ രാഷ്ട്രീയം കളിക്കുന്നത് മനസ്സിലാക്കാം. പത്രപ്രവർത്തക യൂണിയന് രാഷ്ട്രീയമുണ്ടോ? എന്താണവരുടെ രാഷ്ട്രീയം? വെറും രാഷ്ട്രീയ ദാരിദ്ര്യം. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തൻ അന്ന് ഇക്കൂട്ടരോട് പറഞ്ഞതേ എനിക്കും ഇപ്പൊ പറയാനുള്ളൂ.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button