കേരള രാജ്യാന്തര മേളയിലേക്ക് അയച്ച എറാൻ എന്ന തന്റെ ചിത്രം ഒരു മിനിറ്റ് പോലും കാണാതെ തിരസ്കരിച്ചെന്ന് സംവിധായകൻ ഷിജു ബാലഗോപാലൻ ആരോപണം ഉന്നയിച്ചിരുന്നു. പ്രിയപ്പെട്ട ചലച്ചിത്ര അക്കാദമി, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരമായി എൻറെ ചില സംശയങ്ങളും ചോദ്യങ്ങളും അക്കാദമിയോട് ചോദിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ എന്തുകൊണ്ടോ അക്കാദമി മൗനം തുടരുകയാണ്. ഈ മൗനത്തിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്. തെളിവുകളുടെ അടിസ്ഥാനത്തിൽ “എൻറെ സിനിമ കണ്ടിട്ടില്ല” എന്നായിരുന്നു ഞാൻ അക്കാദമിയോട് ചോദിച്ച സംശയം. അതിൽ അക്കാദമിയുടെ വിശദീകരണം “എല്ലാ സിനിമകളും ഡൗൺലോഡ് ചെയ്തു കണ്ടു” എന്നാണെന്നും സംവിധായകൻ പറയുന്നു.
കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട ചലച്ചിത്ര അക്കാദമി, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരമായി എൻറെ ചില സംശയങ്ങളും ചോദ്യങ്ങളും അക്കാദമിയോട് ചോദിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ എന്തുകൊണ്ടോ അക്കാദമി മൗനം തുടരുകയാണ്. ഈ മൗനത്തിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്. തെളിവുകളുടെ അടിസ്ഥാനത്തിൽ “എൻറെ സിനിമ കണ്ടിട്ടില്ല” എന്നായിരുന്നു ഞാൻ അക്കാദമിയോട് ചോദിച്ച സംശയം. അതിൽ അക്കാദമിയുടെ വിശദീകരണം “എല്ലാ സിനിമകളും ഡൗൺലോഡ് ചെയ്തു കണ്ടു” എന്നാണ്.
ഈ വിശദീകരണത്തിൽ അക്കാദമി ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ അക്കാദമിയെ സംബന്ധിച്ചിടത്തോളം അത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അക്കാദമി പൈറസിക്ക് കൂട്ട് നിന്നു എന്ന് സമ്മതിക്കേണ്ടി വരും. കഴിഞ്ഞദിവസം ഞാൻ വീണ്ടും Vimeo.com ടെക്നിക്കൽ വിഭാഗവുമായി ബന്ധപ്പെട്ടിരുന്നു. അവർ ഉറപ്പിച്ചു പറയുന്നു അനലിറ്റിക്സിൽ കാണിക്കാതെ ഡൗൺലോഡ് ചെയ്യുക അസാധ്യമാണെന്ന്. അതോടൊപ്പം തന്നെ Download Allow ചെയ്യാത്ത വീഡിയോ ഒരു കാരണവശാലും ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല എന്നും അവർ ഉറപ്പിച്ചു പറയുന്നു.
തേഡ് പാർട്ടി വെബ്സൈറ്റ് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്താലും അത് Unknown എന്ന പേരിൽ അനലിറ്റിക്സിൽ കാണിക്കും എന്ന കാര്യം Vimeo.com ടെക്നിക്കൽ വിഭാഗം ഉറപ്പു പറയുന്നു. അതുകൊണ്ടാണ് ഞാൻ വീണ്ടും അക്കാദമിയോട് ചോദിച്ചത് “ഡൗൺലോഡ് ചെയ്തു കണ്ടു” എന്ന വിശദീകരണത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന്. Vimeo.com ൽ നിന്ന് ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ഫയലുകൾ അക്കാദമിയിൽ ഉണ്ടെങ്കിൽ അത് അക്കാദമിക്ക് തന്നെ വിനയാകുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
ഞാൻ “സിനിമ കണ്ടതിന് തെളിവില്ല” എന്ന ചോദ്യം ഉന്നയിച്ചപ്പോൾ അക്കാദമി ആ ചോദ്യത്തിൽ നിന്നും രക്ഷപ്പെടാൻ ഡൗൺലോഡ് ചെയ്തു എന്ന് പറഞ്ഞത് കള്ളമാണോ, അതോ ശരിക്കും വേറെ എന്തെങ്കിലും ഹാക്കിംഗ് രീതിയിൽ ഈ വിഷ്വൽ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ?
അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അക്കാദമിയോട് എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കാനുണ്ട്. Vimeo.com ഇൽ നിന്ന് ഡൗൺലോഡ് അനുമതി ഇല്ലാതെ Download ചെയ്തിട്ടുണ്ടെങ്കിൽ ചെയ്ത മുഴുവൻ സിനിമകളും എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യുക.
കാരണം ഏതെങ്കിലും ഹാക്കിംഗ് രീതിയിലാണ് ഡൗൺലോഡ് ചെയ്തു എന്ന് അക്കാദമി സമ്മതിക്കുകയാണെങ്കിൽ Vimeo.com ന് അക്കാദമിക്കെതിരെ അവരുടെ Data ഹാക്ക് ചെയ്തതിന് കേസുമായി മുന്നോട്ടു പോകാവുന്നതാണ്. ചിലപ്പോൾ അക്കാദമി ഭീമമായ തുക Vimeo.com ന് നഷ്ടപരിഹാരം നൽകേണ്ടതായും വരും.
അതുകൊണ്ട് തന്നെ എന്തുകൊണ്ടും സിനിമ കണ്ടില്ല എന്ന് സമ്മതിക്കുന്നത് തന്നെയാണ്, തെറ്റായ മാർഗത്തിൽ ഡൗൺലോഡ് ചെയ്തു എന്ന് പറയുന്നതിനേക്കാൾ അക്കാദമിക്ക് നല്ലത്. അക്കാദമിയുടെ കയ്യിൽ ഡൗൺലോഡ് ചെയ്ത ഫയൽ ഉണ്ടെന്ന് ഉറപ്പു പറഞ്ഞല്ലോ അത് അടുത്ത ദിവസം തന്നെ അക്കാദമിയിൽ വന്ന് പരിശോധിക്കാൻ ഞാൻ തയ്യാറാണ്. അത് Vimeo.com നും ഒരു മുതൽക്കൂട്ട് ആവും. എപ്പോഴാണ് വരേണ്ടത് എന്ന് അക്കാദമി സമയം തന്നാൽ മാത്രം മതി. വാൽക്കഷ്ണം : ഞാൻ ഇത്രയധികം തെളിവുകൾ നിരത്തിയിട്ടും ചിലർക്കൊക്കെ കേൾക്കാൻ പറ്റാത്തത് എന്തുകൊണ്ടാവും. എൻ്റെ ശബ്ദം ചിലർക്ക് കേൾക്കാൻ പറ്റുന്നതിലും ഉയർന്ന frequency ഇൽ ആണോ?
Post Your Comments