CinemaComing SoonGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

ഓൺലൈൻ സിനിമ – തിയേറ്റർ രംഗത്ത് ദൃശ്യവിസ്മയമൊരുക്കാൻ ‘സിനിഹോപ്സ്’: ലോഗോ ലോഞ്ച് ചെയ്തു

ഇഷ്ടമുള്ള സിനിമകൾ മാത്രം തിരഞ്ഞെടുത്ത് കാണുവാനുള്ള ഓപ്ഷൻ സിനിഹോപ്സിൽ ലഭ്യമാണ്

സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യ വിസ്മയമൊരുക്കാൻ ‘സിനിഹോപ്സ്’ (CineHopes) എന്ന ഒടിടി പ്ലാറ്റ്ഫോം ജനുവരിയിൽ മിഴി തുറക്കുന്നു. ‘സിനിഹോപ്സ്’ ഒടിടി പ്ലാറ്റ്ഫോമിൻ്റെ ലോഗോ ലോഞ്ച് നവരാത്രി നാളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിക, ക്ഷേത്രം പ്രധാന അർച്ചകൻ കാളിദാസ ഭട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു.

ആദ്യ മാസങ്ങളിൽ മലയാള സിനിമകൾ പ്രദർശിപ്പിച്ചു കൊണ്ട് തുടക്കംകുറിക്കുന്ന സിനിഹോപ്സ്, പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളും പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കും. സൂപ്പർസ്റ്റാർ സിനിമകളും കലാമൂല്യമുള്ള ലോകോത്തര സിനിമകളും പ്രേക്ഷകർക്ക് ഈ ഒടിടിയിലൂടെ ഉടൻ തന്നെ വീക്ഷിക്കാനാവും. സിനിമകൾക്ക് പുറമേ മ്യൂസിക് റൈറ്റ്സ്, ഷോർട്ട് ഫിലിം, ആൽബം, വെബ് സീരീസ് എന്നിവയും ഓടിടിയുടെ ഭാഗമാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈഹോപ്സ് ഫിലിം ഫാക്ടറി, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ കമ്പനികളായാണ് സിനിഹോപ്സ് എന്ന ഒടിടി പ്ലാറ്റഫോം ജനങ്ങളിലേക്ക് എത്തിക്കുന്നുന്നത്.

വ്യത്യസ്തമായ പാക്കേജുകൾ സിനിഹോപ്സിൽ ലഭ്യമാണ്. ജനുവരി മാസം മുതൽ ആപ്പ് സ്റ്റോറിലും, ഐ.ഒ.എസിലും സിനിഹോപ്സ് ലഭ്യമാകും. വരും മാസങ്ങളിൽ സൗത്ത് ഇന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നിരവധി സിനിമകൾ സിനിഹോപ്സിലൂടെ സിനിമാപ്രേമികൾക്ക് ആസ്വദിക്കാം. പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമകൾ മാത്രം തിരഞ്ഞെടുത്ത് കാണുവാനുള്ള ഓപ്ഷൻ സിനിഹോപ്സിൽ ലഭ്യമാണ്.

ഇതുകൂടാതെ മറ്റു ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നും വ്യത്യസ്തമായി, സിനിമകൾ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് ടിവി തുടങ്ങി മൂന്ന് ഉപകരണങ്ങളിലും ഒരേ സമയം വീക്ഷിക്കാൻ പ്രേക്ഷകന് സാധിക്കും.

മറ്റ് പ്രാദേശിക പ്ലാറ്റ്ഫോമുകൾ എച്ച്ഡി ഗുണമേന്മ വാഗ്ദാനം നൽകുമ്പോൾ ഈ ഓടിടി​യിൽ സിനിമ വീക്ഷിക്കാൻ സാധിക്കുക 2K,4K ഗുണമേന്മയിൽ ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്കായി ഒടിടിയുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് www.cinehopes.com സിനിമാ നിർമാതാക്കളും വിതരണക്കാരും തങ്ങളുടെ സിനിമകൾ സിനിഹോപ്സ് ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിനായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ +917012000042 അല്ലെങ്കിൽ ഇമെയിൽ ചെയ്യുക cinehopes@gmail.com ,വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

shortlink

Related Articles

Post Your Comments


Back to top button