
ലിയോയുടെ വമ്പൻ ഹിറ്റിന് ശേഷം ഒരുങ്ങുന്ന പുത്തൻ പ്രോജക്റ്റിൽ ദളപതി വിജയും സംവിധായകൻ വെങ്കട്ട് പ്രഭുവും ആദ്യമായി കൈകോർക്കുകയാണ്. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയ് തന്റെ കവിളിൽ ചുംബിക്കുന്ന ചിത്രമാണ് യോഗി ഷെയർ ചെയ്തിരിക്കുന്നത്. ഒപ്പം തനിക്ക് അവസരം തന്നതിൽ നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രശാന്ത്, പ്രധുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ, ജയറാം, പ്രേംഗി അമരൻ, വൈഭവ്, അജ്മൽ, യോഗി ബാബു, അരവിന്ദ് ആകാശ്, അജയ് രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ, ഛായാഗ്രാഹകൻ സിദ്ധാർത്ഥ, പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, എഡിറ്റർ വെങ്കട്ട് രാജൻ, സ്റ്റണ്ട് കൊറിയോഗ്രാഫർ ദിലീപ് സുബ്ബരായൻ എന്നിവരാണ് ചിത്രത്തിലുള്ള സാങ്കേതിക പ്രവർത്തകർ.
സയൻസ് – ഫിക്,ൻ ചിത്രമായാണ് ഒരുങ്ങുന്നത്. എജി എസ് എന്റർടെയിൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. വിർച്വൽ പ്രൊഡക്ഷൻസിന്റെ ഭാഗമായി സെറ്റ് വർക്കുകളുടെ ചിത്രങ്ങളും വെങ്കട് പ്രഭു പങ്കുവച്ചത് വൈറലായി മാറിയിരുന്നു.
Post Your Comments