പോലീസ് സ്റ്റേഷനിൽ ചെന്ന് പ്രശ്നമുണ്ടാക്കിയ നടൻ വിനായകൻ രൂക്ഷമായ പ്രതികരണങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഇടതുപക്ഷം സ്നേഹം കാണിക്കുമ്പോൾ, ഫാൻസ് അസോസിയേഷൻ പിന്തുണ നൽകുമ്പോൾ, സ്വജാതി സ്നേഹം ദലിതർ കാണിക്കുമ്പോൾ ഓർക്കുക നടൻ അടിക്കടി പ്രശ്നങ്ങളിൽ ചെന്ന് പെടുന്നുണ്ട്. അനാവശ്യ പിന്തുണയല്ല അദ്ദേഹത്തിന് സ്വസ്ഥമായ ഒരു മാനസിക പിന്തുണ ആണ് ആവശ്യം, രാഷ്ട്രീയ സപ്പോർട്ടും, ഫാൻ സപ്പോർട്ടും ഒതുക്കുന്നത് നടന്റെ പങ്കാളി ആയ സ്ത്രീയുടെ ശബ്ദമാണ്. അവർക്കു സംസാരിക്കുവാനുള്ള ശബ്ദം നിഷേധിച്ചുകൊണ്ടാവരുത് നടനെ പിന്തുണയ്ക്കുന്നത് എന്നാണ് പ്രശസ്ത ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ മൃദുലാദേവി എഴുതിയിരിക്കുന്നത്.
കുറിപ്പ് വായിക്കാം
ഉമ എതിർത്തതുകൊണ്ട് നടന് സപ്പോർട് നൽകേണ്ടത് ഇടതുപക്ഷത്തിന് അഭിമാന പ്രശ്നമാണ്. ഇരുകൂട്ടരുടെയും രാഷ്ട്രീയചെളി വാരിയെറിയലിൽ ശബ്ദം അടഞ്ഞുപോകുന്നത് വനിതാപോലീസിന് നടന്റെ വീട്ടിലേക്കു കയറി വരുവാൻ ഹേതുവായ വിഷയമാണ്. ഇടതുപക്ഷം സ്നേഹം കാണിക്കുമ്പോൾ, ഫാൻസ് അസോസിയേഷൻ പിന്തുണ നൽകുമ്പോൾ, സ്വജാതി സ്നേഹം ദലിതർ കാണിക്കുമ്പോൾ ഓർക്കുക നടൻ അടിക്കടി പ്രശ്നങ്ങളിൽ ചെന്ന് പെടുന്നുണ്ട്. അനാവശ്യ പിന്തുണയല്ല അദ്ദേഹത്തിന് സ്വസ്ഥമായ ഒരു മാനസിക പിന്തുണ ആണ് ആവശ്യം.
ഈ വിഷയവും ഇപ്പോൾ അവസാനിക്കും. വീണ്ടും വിഷയങ്ങൾ ഉണ്ടാകും. അത്തരം വിഷയങ്ങൾ ആവർത്തിക്കാതിരിക്കുവാൻ അമിത മദ്യപാനം ഒഴിവാക്കി ജീവിക്കുവാനുള്ള പരിശീലനം ആവശ്യമാണ്. അതിന് പോലീസ് സഹായം ആവശ്യമാണ്. ആ തരത്തിൽ ആവട്ടെ പോലീസ് നീക്കങ്ങൾ. മദ്യപാനം അമിതമായ രീതിയിൽ ഉള്ളവർ സ്വമനസാലെ അത് ചെയ്യില്ല എങ്കിൽ അതിനുള്ള സപ്പോർട് നിയമപരമായി ഒരുക്കുവാൻ പോലീസിന് സാധിക്കണം. ഒരു വമ്പൻ രാഷ്ട്രീയ സപ്പോർട്ടും, ഫാൻ സപ്പോർട്ടും ഒതുക്കുന്നത് നടന്റെ പങ്കാളി ആയ സ്ത്രീയുടെ ശബ്ദമാണ്. അവർക്കു സംസാരിക്കുവാനുള്ള ശബ്ദം നിഷേധിച്ചുകൊണ്ടാവരുത് നടനെ പിന്തുണയ്ക്കുന്നത്.
ഇടതുപക്ഷത്തിന് സർഫസ് ഫെമിനിസം മാത്രമാണ് എക്കാലത്തുമുള്ളത്. ഇന്റർസക്ഷണൽ ഫെമിനിസം എന്താണെന്നു അവർക്കു അറിയില്ല. വായിച്ചറിഞ്ഞിട്ടുണ്ടാകാം. പക്ഷെ പ്രയോഗത്തിൽ നടപ്പിലാക്കുവാൻ ഉള്ള വ്യക്തിത്വം ഉള്ള ഒരാൾ പോലും ആ പാർട്ടികളിൽ ഇല്ല. അതായത് നടന് കിട്ടേണ്ട നീതിയുണ്ട്. അത് മറ്റൊരു അടരായി പരിഗണിച്ചു അതിനുള്ള ലീഗൽ അഡ്വൈസ് ഉറപ്പാക്കുക. അതിന് പൂർണമായി അദ്ദേഹത്തോടൊപ്പം നിൽക്കുക. പ്രാഥമികമായി മദ്യപാനം ആണ് ഗവണ്മെന്റ് സംവിധാനത്തിനുള്ളിൽ കുടിച്ചു കൊണ്ട് കയറി ചെല്ലുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നിയമപരമായി അത് തെറ്റാണ്. അതിന്മേൽ നടപടി ഉണ്ടാവും. എന്നാൽ അതിന് അദ്ദേഹത്തിനെ പ്രേരിപ്പിക്കുന്നത് മദ്യപാനമാണ്.
അത് സമൂഹത്തിനു ദ്രോഹമാകാത്ത രീതിയിൽ ചെയ്യുവാനുള്ള പൗരബോധം നഷ്ടമാകുന്നെങ്കിൽ അതിനുള്ള സഹായം നൽകുക. വനിതാ പോലീസിന് നടന്റെ വീട്ടിൽ എത്തേണ്ടി വന്നത് ഒരു സ്ത്രീയുടെ പേര് ഇതിൽ ഉള്ളതുകൊണ്ടാണ്. അത് മറ്റൊരു അടരാണ് അത് വേറൊരു രീതിയിൽ പരിശോധിക്കപ്പെടണം. സപ്പോർട് ചെയ്യുന്ന സാംസ്‌കാരിക നായകർക്കു ഞങ്ങൾ ജാതിക്കെതിരെ സംസാരിക്കുന്നു എന്ന് വരുത്തി തീർക്കണം. അതിന് കിട്ടിയ പിടിവള്ളി ആണ് നടന്റെ വിഷയം. ഇവിടെ ജാതി വർക് ചെയ്യുന്നത് മറ്റൊരു രീതിയിലാണ് അത് ആർക്കും മനസിലാവുന്നില്ല. പവർ പൊളിറ്റിക്സ് വിജയിപ്പിക്കുവാൻ ഉമയ്ക്കെതിരെ ഇടതുപക്ഷം നടന്റെ ജാതി ഉപയോഗിക്കുന്നുണ്ട്.
കേരളത്തിൽ ഇന്നുവരെ സംവരണ മണ്ഡലം അല്ലാതെ വേറൊരിടത്തും ദലിതരെ പ്രവേശിപ്പിക്കാത്തവരുടെ ജാതി സ്നേഹത്തിനു പുറകെ പോയി സാംസ്‌കാരികർ ജാതി ഐക്യം ഉറപ്പിക്കുന്നതും പുതിയകാല ജാതിയാണ്. നടന് പേരുണ്ട്, ആ പേരിൽതന്നെ അദ്ദേഹവും മറ്റെല്ലാവരും വിളിക്കപ്പെടണം. അത് തർക്കമില്ലാത്ത കാര്യമാണ്.ഞങ്ങൾ ക്കിടയിൽ നിലവിൽ കേസ് ഉള്ളതുകൊണ്ടാണ് അദേഹത്തിന്റെ പേര് ഞാൻ ഉപയോഗിക്കാത്തത്. ഈ വിഷയത്തിൽ ജാതി ഉപയോഗിക്കപ്പെടുന്നത് എങ്ങനെ എന്ന് കണ്ടുപിടിക്കുവാൻ ആരും തുനിയാത്തത് പാർട്ടിക്കുള്ളിൽ ഇന്റർസെക്ഷണൽ ഫെമിനിസ്റ്റുകൾ ഇല്ലാത്തതു കൊണ്ടാണ്.
കോൺഗ്രസ് പാർട്ടിക്ക് ഫെമിനിസമേ ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഉമ അങ്ങനെ ഒരു പിന്തുണ നൽകില്ലായിരുന്നു. നടനും ,പങ്കാളിയ്‌ക്കും നിയമപരമായി ഉറപ്പാക്കേണ്ട നീതിക്ക് കയറിവരുവാൻ നമുക്കു മാറി നിൽക്കാം. സ്നേഹവും, മനുഷ്യത്വവും, ആർദ്രതയും ആണ് ഇപ്പോൾ നമ്മൾ കാണിക്കേണ്ടത്. പക്ഷം കളിക്കൽ സ്നേഹമല്ല.
Leave a Comment