BollywoodCinemaGeneralLatest NewsNEWSWOODs

എന്നിലുള്ള സ്ത്രൈണതയെ പരിഹസിച്ചില്ല, എന്നെ കുറവുകളില്ലെന്ന് തോന്നിച്ച ആദ്യ പുരുഷൻ ഷാരൂഖാണ്: കരൺ ജോഹർ

സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന ഒരാളുടെ പേര് പറഞ്ഞത് ഉറ്റ സുഹൃത്ത് കിംങ് ഖാന്റേതാണ്

കരൺ ജോഹറും ഷാരൂഖ് ഖാനും ഏറ്റവും നല്ല സുഹൃത്തുക്കളാണ്. ബോളിവുഡിലെ സൂപ്പർ ഹിറ്റ് സംവിധായകനും നടനും ഒന്നിച്ചപ്പോൾ പിറന്നത് ഒട്ടനവധി ഹിറ്റുകളാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട തന്റെ പോരാട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുമ്പോഴെല്ലാം കരൺ ജോഹർ കൂടെ ചേർക്കുന്ന പേരാണ് ഷാരൂഖ് ഖാന്റേതും.

തന്റെ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാത്ത കരൺ ജോഹർ അത്തരമൊരു ചോദ്യം വന്നപ്പോൾ തന്റെ സ്ത്രൈണതയെ പരിഹസിക്കാത്ത, ഒരിക്കലും മനസ് വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കാത്ത, എല്ലായ്പ്പോഴും സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന ഒരാളുടെ പേര് പറഞ്ഞത് ഉറ്റ സുഹൃത്ത് കിംങ് ഖാന്റേതാണ്.

എന്റെ മാതാപിതാക്കൾക്ക്, ഒരുപക്ഷേ, കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല. വളരെ ശക്തമായി പുറത്തുവരുന്ന എന്റെ സ്ത്രീപക്ഷ ചിന്തകളും രീതികളും അവരെ അസ്വസ്ഥതപ്പെടുത്തി. പക്ഷെ ഷാരൂഖാകട്ടെ ഒരിക്കലും കുറ്റം പറയാതെ താങ്ങും തണലുമായി നിന്നു. തന്റെ വിഷമങ്ങളിൽ ഉറ്റ സുഹൃത്തായി കൂടെ നിന്ന ഷാരൂഖിനോളം മികച്ചൊരു സുഹൃത്തിനെ ഇതുവരെ കണ്ടിട്ടില്ലെന്നും താരം വ്യക്തമാക്കി.

 

 

 

shortlink

Related Articles

Post Your Comments


Back to top button