CinemaGeneralKeralaLatest NewsMollywoodNEWSWOODs

വാഹനത്തിൽ പോകുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചുകൂടേ എന്ന് ചോദിച്ചതിന് യുവാവിനെതിരെ കേസെടുത്ത പോലീസാണ് നമ്മുടേത്: ഹരീഷ് പേരടി

സിനിമാനടനൊടൊപ്പം നിൽക്കുന്നവർ സനൂപിനെ കണ്ടില്ലെന്ന് നടിച്ചു

ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ണൂർ പാനൂരിൽ പോലീസ് വാഹനത്തിൽ പോകുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചൂടേ എന്ന് ചോദിച്ചതിന് സനൂപ് എന്ന യുവാവിനെതിരെ പോലീസ് തട്ടിക്കയറുകയും പോലീസിനെ ഭീഷണിപ്പെടുത്തി, പോലീസ് വാഹനം അന്യായമായി തടഞ്ഞു എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തതിനെതിരെ നടൻ ഹരീഷ് പേരടി.

പാനൂർ ചൊക്ലിയിലെ സനൂപ്, സിനിമാനടനല്ല, വെളുത്തിട്ടുമല്ല, അയാളുടെ ജാതി ആർക്കുമറിയില്ല, ഈ oct 10 ന് അയാൾ പോലീസിനോട് ഒരു ചോദ്യം ചോദിച്ചു. സീറ്റ് ബെൽറ്റ് ഇടാതെ നിങ്ങൾ എങ്ങിനെയാണ് പോലീസ് വാഹനത്തിൽ യാത്ര ചെയ്യുന്നത് എന്ന്, പോലീസ് കേസ്സുമെടുത്തു, പോലിസിന്റെ ID ചോദിച്ച സിനിമാനടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു എന്നാണ് നടൻ കുറിച്ചത്.

കുറിപ്പ് വായിക്കാം

പാനൂർ ചൊക്ലിയിലെ സനൂപ്, സിനിമാനടനല്ല, വെളുത്തിട്ടുമല്ല, അയാളുടെ ജാതി ആർക്കുമറിയില്ല, ഈ oct 10 ന് അയാൾ പോലീസിനോട് ഒരു ചോദ്യം ചോദിച്ചു.

സീറ്റ് ബെൽറ്റ് ഇടാതെ നിങ്ങൾ എങ്ങിനെയാണ് പോലീസ് വാഹനത്തിൽ യാത്ര ചെയ്യുന്നത് എന്ന്, പോലീസ് കേസ്സുമെടുത്തു, പോലിസിന്റെ ID ചോദിച്ച സിനിമാനടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു.

അടുത്ത് ജൻമത്തിലെങ്കില്ലും ഒരു സിനിമാനടനാവണം എന്ന് കേരളത്തിലെ ചെറുപ്പക്കാർ ആഗ്രഹിച്ചാൽ അത് സംസ്ഥാന പുരസ്കാരം കിട്ടാൻ വേണ്ടിയല്ല, മറിച്ച് മനുഷ്യാവകാശത്തിനുവേണ്ടിയാണെന്ന് കരുതിയാൽ മതി. പ്രശ്നം സർക്കാറും പോലീസ് നയവുമാണ്.

shortlink

Related Articles

Post Your Comments


Back to top button