CinemaGeneralKeralaLatest NewsMollywoodNEWSWOODs

സിനിമ ചെയ്യുക മാത്രമല്ല, അത് മാര്‍ക്കറ്റ് ചെയ്ത് വിജയിപ്പിക്കുക ഏറെ പ്രയാസകരം: അടൂര്‍ ഗോപാലകൃഷ്ണന്‍

പുതിയ കാലത്ത് സിനിമ സൃഷ്ടിക്കുക പ്രയാസകരമാണ്

കൊച്ചി: ഇന്നത്തെ കാലത്ത് സിനിമ ചെയ്യുക മാത്രമല്ല അത് മാര്‍ക്കറ്റ് ചെയ്ത് വിജയിപ്പിക്കുക ഏറെ പ്രയാസകരമായ കാര്യം തന്നെയെന്ന് വിഖ്യാത ചലച്ചിത്രകാരനായ പദ്മവിഭൂഷൻ അടൂര്‍ ഗോപാലകൃഷ്ണന്‍. പുതിയ കാലത്ത് സിനിമ സൃഷ്ടിക്കുക പ്രയാസകരമാണ്. അത് വിജയിപ്പിക്കുക അതിലും പ്രയാസകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജയിന്‍ ക്രിസ്റ്റഫര്‍ ഒരുക്കിയ ‘കാത്തുകാത്തൊരു കല്ല്യാണം’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസിങിനും ഓഡിയോ ലോഞ്ചിനും വിശിഷ്ട അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.

നല്ല ചിത്രങ്ങളുണ്ടാകുക കാലത്തിന്‍റെ ആവശ്യമാണ് ‘കാത്തുകാത്തൊരു കല്ല്യാണവും’ നല്ലൊരു ചിത്രം തന്നെയാണ്.ഈ സിനിമ ഏറെ തമാശയുള്ള രസകരമായ കുടുംബചിത്രമെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ഞാന്‍ സിനിമാ പ്രമോഷന്‍ ചടങ്ങുകളിലൊന്നും പങ്കെടുക്കാറില്ല. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ചടങ്ങില്‍ പങ്കെടുക്കുന്നത്. അതില്‍ ഏറെ സന്തോഷമുണ്ട്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിംപ്യന്‍ ചേബറിലായിരുന്നു ചടങ്ങ്.

ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, നിര്‍മ്മാതാക്കളായ രഞ്ജിത്ത്, എസ്.എൻ.രഘുചന്ദ്രൻ നായർ,നടനും, എഴുത്തുകാരനനുമായ ജോൺ സാമുവൽ, നർമ്മാതാവ് മനോജ് ചെറുകര, സംവിധായകൻ ജെയിൻ ക്രിസ്റ്റഫർ, ചിത്രത്തിലെ പ്രധാന താരങ്ങളായ ടോണി സിജിമോൻ,ക്രിസ്റ്റി ബിന്നെറ്റ്. ചിത്രത്തിലെ താരങ്ങളും അണിയണറപ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഏറെ പുതുമയുള്ള പ്രമേയമാണ് “കാത്ത് കാത്തൊരു കല്യാണം ” പറയുന്നത്.

ചെറുകര ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് നന്ദനാണ്.മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന മൂന്നാമത്തെ ചിത്രം കുടിയാണ് ‘കാത്ത് കാത്തൊരു കല്യാണം’.

ടെലിവിഷൻ ചാനൽ പരിപാടികളിലുടെയും, നിരവധി ആൽബങ്ങളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ചിത്രത്തിലെ നായികയായ ക്രിസ്റ്റി ബിന്നെറ്റ് പ്രമോദ് വെളിയനാട്, ജോബി, റിയാസ് നർമകല, ഷാജി മാവേലിക്കര, പ്രദീപ്‌ പ്രഭാകർ, വിനോദ് കെടാമംഗലം, വിനോദ് കുറിയന്നൂർ, രതീഷ് കല്ലറ, അരുൺ ബെല്ലന്റ്, കണ്ണൻ സാഗർ, പുത്തില്ലം ഭാസി, ലോനപ്പൻ കുട്ടനാട്, സോജപ്പൻ കാവാലം, മനോജ്‌ കാർത്യ, പ്രകാശ് ചാക്കാല, സിനിമോൾ ജിനേഷ്, ജിൻസി ചിന്നപ്പൻ, റോസ്, ആൻസി, ദിവ്യ ശ്രീധർ, നയന, അലീന സാജൻ, സുമ, ഷീല, അജേഷ് ചങ്ങനാശ്ശേരി, നുജുമൂദീൻ സന്തോഷ്‌ അടവീശ്വര, റെജി കോട്ടയം, മുടക്കാരിൻ, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

കഥ, ക്യാമറ -ജയിൻ ക്രിസ്റ്റഫർ, എഡിറ്റിംഗ് -വിജിൽ എഫ് എക്സ്. കളറിസ്റ് -വിജയകുമാർ, സ്റ്റുഡിയോ -ബോർക്കിഡ് മീഡിയ, മ്യൂസിക് -മധുലാൽ ശങ്കർ, ഗാനരചന -സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, ഗായകർ -അരവിന്ദ് വേണുഗോപാൽ, സജി, പാർവതി, ബാക്ക് ഗ്രൗണ്ട് സ്കോർ -റോഷൻ മാത്യു റോബി, ആർട്ട്‌ -ദിലീപ് ചുങ്കപ്പാറ, മേക്കപ്പ് -രതീഷ് രവി,കൊറിയോ ഗ്രാഫർ – സംഗീത്, വസ്ത്രാ ലങ്കാരം -മധു ഏഴം കുളം, അസോസിയേറ്റ് ഡയറക്ടർ -സുധീഷ് കോശി, അസിസ്റ്റന്റ് ഡയറക്ടർസ് -വിനോദ് വെളിയനാട്, സുഭാഷ് ചവറ, അസോസിയേറ്റ് ക്യാമറമെൻ -ഋഷി രാജു, പ്രൊഡക്ഷൻ കൺട്രോളർ -മഹേഷ്‌, ഫിനാൻസ് മാനേജർ -ഹരിപ്രസാദ്, പി.ആർ.ഒ- പി.ആർ.സുമേരൻ. സ്റ്റിൽസ് -കുമാർ.എം’ പി.,ഡിസൈൻ -സന മീഡിയ.

shortlink

Related Articles

Post Your Comments


Back to top button