പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവാണ് കരൺ ജോഹർ. കയ്യിലിരുപ്പ് കൊണ്ട് പലപ്പോഴും നിശിതമായി വിമരർശനങ്ങളും കരൺ നേരിടാറുണ്ട്. അടുത്തിടെ, താൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് ഏറെ നാൾ നടിച്ചതായി കരൺ വെളിപ്പെടുത്തിയിരിക്കുകയാണ്.
പത്താം ക്ലാസിൽ എല്ലാ ആൺകുട്ടികൾക്കും ഇഷ്ടം ഉള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവളെ താനും ഇഷ്ടം ഉള്ളതുപോലെ അഭിനയിച്ചു എന്നും വാലന്റൈൻസ് ഡേ അല്ല, റോസ് ഡേയിൽ തന്നെ ഞാൻ അവൾക്ക് ഒരു കാർഡ് കൊടുത്തു, റോസാപ്പൂവില്ല, അവൾ എന്റെ കാർഡ് എടുത്തു, എന്നിട്ട് എന്നെ വിളിച്ചു പറഞ്ഞു, നിനക്ക് ശരിക്കും ഇതൊക്കെ തരണം എന്ന് ഉണ്ടോ എന്ന്.
ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ട് തന്നതാണ്, നിങ്ങൾ നല്ല കുട്ടിയാണെന്ന് താൻ പറഞ്ഞെന്നും കരൺ ഓർക്കുന്നു. എന്നാൽ മനസിൽ തനിക്ക് അത്തരത്തിൽ ഒരു തോന്നലും ഉണ്ടായിരുന്നില്ലെന്നും മറ്റുള്ളവർ ചെയ്യുന്ന കണ്ട് ചെയ്തതാണെന്നും കരൺ പറയുന്നു.
Post Your Comments