CinemaLatest NewsNew ReleaseNow Showing

പഞ്ചവാദ്യ തിമിലാചാര്യന്‍ ചോറ്റാനിക്കര സത്യൻ നാരായണമാരാരെക്കുറിച്ചുള്ള ഡോക്യുമെന്‍റെറി പ്രകാശനം ചെയ്ത് ജയറാം

ചോറ്റാനിക്കര: പഞ്ചവാദ്യ തിമിലാചാര്യന്‍ ചോറ്റാനിക്കര സത്യൻ നാരായണമാരാരെക്കുറിച്ചുള്ള ഡോക്യുമെന്‍റെറിയായ ‘സത്യന്‍ നാരായണ മാരാര്‍ – ആമോദത്തോടെ കൊട്ടും പാട്ടുമായി’ പത്മശ്രീ ജയറാം പ്രകാശനം ചെയ്തു. സനു സത്യന്‍ സംവിധാനം നിര്‍വ്വഹിച്ച ഈ ഡോക്യുമെന്‍റെറി നിര്‍മ്മിച്ചിരിക്കുന്നത് ആപ്തഭാരതിയുടെ ബാനറില്‍ രമേഷ് കൃഷ്ണനും ജിജു തോമസും ചേര്‍ന്നാണ്. പവിഴമല്ലിത്തറ മേള ദൃശ്യങ്ങളും സത്യന്‍ മാരാരുടെ മനോഹാരിയായ ആലാപനവും സംഭാഷണ ശകലങ്ങളും കൊണ്ട് സമൃദ്ധമായ ഈ ഡോക്യുമെന്‍റെറി അവതരിപ്പിച്ചിരിക്കുന്നത് സനല്‍ പോറ്റിയാണ്.

ഇതോടൊപ്പം തന്റെി പ്രമാണിത്തത്തിലുള്ള ചോറ്റാനിക്കര പവിഴമല്ലിത്തറ മേളത്തെ ആസ്പദമാക്കിയുള്ള ഡോക്യുഫിലിമും ജയറാം പ്രകാശനം ചെയ്തു. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്ക്കു മുന്നിൽ എല്ലാ വര്‍ഷവും നവരാത്രി ആഘോഷ ത്തോടനുബന്ധിച്ചു അരങ്ങേറുന്ന പവിഴമല്ലിത്തറ മേളത്തിൽ പ്രമാണിയായ നടൻ ജയറാമിന്റെ വലത്തെ കൂട്ടായ സത്യൻ നാരായണമാരാർ നിരവധി തവണ പഞ്ചവാദ്യ മേള പ്രമാണിയായും പാട്ടുകാരനായും സോപാന സംഗീതാലാപകനായും ദേവിയുടെ തിരുനടയിലും കേരളത്തിലെ പ്രശസ്ത വേദികളിലും നിറഞ്ഞാടിയിട്ടുണ്ട്.

കുട്ടിക്കാലത്തെ കൊട്ടിപ്പാടിസേവയുടേയും സോപാനസംഗീതത്തിന്റേയും സാധകഗുണമാണ് ദേവിക്കായി പാടാനുള്ള ആത്മബലമെന്ന് സത്യൻ മാരാർ പറയുന്നു. പഞ്ചവാദ്യ തിമിലാചാര്യൻ പത്മശ്രീ ചോറ്റാനിക്കര നാരായണമാരാരുടെ മകനും പഞ്ചവാദ്യ തിലകം കുഴൂർ കുട്ടപ്പമാരാരുടെ പേരക്കിടാവുമാണ് സത്യൻ മാരാർ. ഗുരുക്കന്മാരായ അച്ഛന്‍റെയും മുത്തച്ഛന്‍റെയും അനുഗ്രഹമാണ് തന്റെ ജീവിതത്തിന്റെ വിജയം എന്ന് സത്യന്‍ മാരാര്‍ പറഞ്ഞു. സത്യൻ നാരായണമാരാരെക്കുറിച്ചുള്ള ഡോക്യുമെന്റെമറിയും പവിഴമല്ലിത്തറ മേളത്തെ ആസ്പദമാക്കിയുള്ള ഡോക്യുഫിലിമും ആപ്തഭാരതിയുടെ യൂട്യൂബ് ചാനലില്‍ നിന്നും കാണാം.

shortlink

Related Articles

Post Your Comments


Back to top button