ഡ്വെയ്ൻ ജോൺസൺ തന്റെ മെഴുക് രൂപത്തെക്കുറിച്ചുള്ള പരാതി തുറന്ന് പറഞ്ഞതാണ് സൈബർ ലോകത്തെ പുത്തൻ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്, പാരീസിലെ ഒരു മ്യൂസിയത്തിൽ ഡ്വെയ്ൻ ജോൺസന്റെ പുതിയ മെഴുക് രൂപം അനാച്ഛാദനം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
“ദി റോക്ക്” എന്ന പേരിൽ അറിയപ്പെടുന്ന ഡ്വെയ്ൻ ജോൺസനാണ് തന്റെ മെഴുക് പ്രതിമക്ക് ആവശ്യത്തില്‍ കൂടുതൽ വെളുത്ത നിറം അടിച്ചവരെ നിശിതമായി വിമർശിച്ച് രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലടക്കം ഒട്ടനവധി ആൾക്കാർ പരാതി പറഞ്ഞതോടെയാണ് വെളുത്ത നിറത്തെക്കുറിച്ച് സൂപ്പർ താരം തന്നെ പരാതിയുമായെത്തിയത്.
സമോവൻ ദ്വീപിൽ നിന്നുള്ള കറുത്ത വർഗക്കാരനായ താൻ വെളുപ്പ് ആവശ്യത്തിലധികം ചേർത്ത ഈ പ്രതിമയെ തള്ളിക്കളയുന്നു എന്നും വ്യക്തമാക്കി. സ്കിൻ ടോണിലടക്കം ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നിർദേശം നൽകിയെന്നും ഡ്വെയ്ൻ വ്യക്തമാക്കി. താരത്തിന്റെ വാക്കുകളെ കയ്യടിയോടെയാണ് ലോകം വരവേറ്റത്.
Post Your Comments