CinemaGeneralLatest NewsMollywoodNEWSWOODs

ഫേക്ക് ന്യൂസെന്ന് കരുതി പലരെയും വിളിച്ചു, പക്ഷെ മടക്കമില്ലാത്ത ലോകത്തേക്ക് ആദിത്യൻ പോയ്ക്കളഞ്ഞു: സീമ ജി നായർ

അസാമാന്യ കഴിവുള്ള വ്യക്തി

സീരിയൽ സംവിധായകൻ ആദിത്യന്റെ വിയോ​ഗത്തിൽ മനം തകർന്ന് കുറിപ്പുമായി നടി സീമ ജി നായർ. . ആദ്യമേ പറയട്ടെ ഈ വേർപാടിന്റെ വേദനകൾ സഹിക്കാൻ ആദിത്യന്റെ കുടുംബത്തിന് ഈശ്വരൻ മനഃശക്തി കൊടുക്കട്ടെ. കുറച്ച് വർഷങ്ങൾക്ക് മുന്നേ ചിപ്പിയുടെയും രഞ്ജിത്തിന്റെയും ആകാശദൂതിൽ അഭിനയിക്കാൻ ചെല്ലുമ്പോളാണ് ആദ്യമായി പരിചയപെടുന്നത്. രഞ്ജിത്തും ചിപ്പിയും കൈപിടിച്ചുയർത്തികൊണ്ടുവന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ. അസാമാന്യ കഴിവുള്ള വ്യക്തി എന്നാണ് സീമ കുറിച്ചത്.

കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട ആദിത്യ, പരിചിതമല്ലാത്ത ലോകത്തേക്ക് പോയിട്ട് അഞ്ചുദിനങ്ങൾ പിന്നിടുന്നു. ആദ്യമേ പറയട്ടെ ഈ വേർപാടിന്റെ വേദനകൾ സഹിക്കാൻ ആദിത്യന്റെ കുടുംബത്തിന് ഈശ്വരൻ മനഃശക്തി കൊടുക്കട്ടെ. കുറച്ച് വർഷങ്ങൾക്ക് മുന്നേ ചിപ്പിയുടെയും രഞ്ജിത്തിന്റെയും ആകാശദൂതിൽ അഭിനയിക്കാൻ ചെല്ലുമ്പോളാണ് ആദ്യമായി പരിചയപെടുന്നത്. രഞ്ജിത്തും ചിപ്പിയും കൈപിടിച്ചുയർത്തികൊണ്ടുവന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ. അസാമാന്യ കഴിവുള്ള വ്യക്തി.

അയാളുടെ ഓരോ ഷോർട്സും,ടേക്കിങ്ങ്സും മനോഹരമായിരുന്നു..ആദിത്യൻ ചെയ്ത സീരിയലുകൾ ഓരോന്നും സിനിമ പോലെയാണ് തോന്നിയത്.. അത് രജപുത്ര രഞ്ജിത് എന്ന ഒറ്റ വ്യക്തിയുടെ പിൻബലം ആയിരുന്നു. തുടക്കം കുറിക്കുന്ന ഏതൊരു സംവിധായകനും കൊതിക്കുന്ന സപ്പോർട്ട് ആയിരുന്നു ചിപ്പിയിൽ നിന്നും രഞ്ജിത്തിൽ നിന്നും ആദിത്യന് കിട്ടിയത്. അവരുടെ തണലിൽ ഒരു വടവൃക്ഷം പോലെ അദ്ദേഹം വളർന്നു. ഇത്രയും കരുത്തരായ ആൾക്കാർ കൂടെയുള്ളപ്പോൾ പിന്നെന്തിനു പേടിക്കണം, പിന്നെയങ്ങോട്ട് ആദിത്യന്റെ പടയോട്ടം ആയിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കി, സൂപ്പർ ഹിറ്റ്‌ സീരിയലുകൾ ചെയ്ത് ആരും ബഹുമാനിക്കുന്ന ,ആരാധിക്കുന്ന ,സ്നേഹിക്കുന്ന സ്ഥാനത്തേക്ക് ആദിത്യൻ എത്തി. ഒരു സഹോദര ബന്ധം ആയിരുന്നു അദ്ദേഹവുമായി, സീമാജി എന്നേ വിളിക്കുമായിരുന്നുള്ളൂ, എന്നെക്കാട്ടിലും ഇളയതായതുകൊണ്ട് ഞാൻ പേരാണ് വിളിച്ചത്. പക്ഷെ ക്യാമറയുടെ മുന്നിൽ എത്തുമ്പോൾ എനിക്ക് അദ്ദേഹം സാർ ആയിരുന്നു.. അവന്തികയുടെ ബാനറിൽ രണ്ട് വർക്ക്‌ ചെയ്തപ്പോൾ രണ്ടും ആദിത്യൻ ആയിരുന്നു സംവിധാനം.. ആകാശദൂതിലെ ജെസ്സിയും, വാനമ്പാടിയിലെ ഭദ്രയും. അത് രണ്ടും ആ കൈകളിൽ ഭദ്രം ആയിരുന്നു.

ആദിത്യന്റെ സപ്പോർട്ടിൽ വളർന്ന കുറെ പേരുണ്ട്. അവരെല്ലാവരും ഇന്ന് ഓരോ പൊസിഷനിൽ എത്തി. അഭിനയം ഒട്ടും വശമല്ലാതിരുന്ന പലരും സെറ്റിൽ വന്നിട്ടുണ്ട്. അവരിൽ നിന്ന് എന്ത് വേണ്ടുവോ, അത് കിട്ടിയിട്ടേ ആദിത്യൻ കട്ട്‌ പറയുവുള്ളായിരുന്നു. ആ ശിക്ഷണത്തിൽ പഠിച്ചിറങ്ങുമ്പോൾ എവിടെ ചെന്നാലും തല ഉയർത്തിനിൽക്കാൻ പാകത്തിൽ എത്തിയിട്ടുണ്ടാവുമായിരുന്നു എല്ലാരും. കഴിഞ്ഞ ദിവസം ഞാൻ വർക്ക് ചെയ്യുന്ന സീരിയലിൽ ധനീഷ് direct ചെയ്യുമ്പോൾ, ഞാൻ പറഞ്ഞു ആദിത്യൻ ചെയ്യുന്ന പോലെ ആണല്ലൊയെന്നു, അപ്പോൾ ധനീഷ് പറഞ്ഞത് ആ സ്കൂളിൽ പഠിച്ചിറങ്ങിയതല്ലേ ചേച്ചി എന്ന്, എത്ര കടുകട്ടി സീൻ വന്നാലും പുഷ്പം പോലെ ധനീഷ് ചെയ്യുമായിരുന്നു, അതൊക്കെ ആദിത്യന്റെ ശിക്ഷണം ആയിരുന്നു.

അത്രക്കും ഷാർപ്പ് ആയിരുന്നു ആ ഡയറക്ഷൻ. കഴിഞ്ഞ വ്യാഴാഴ്ച ഈ വാർത്ത കേൾക്കുമ്പോൾ ആരോ പറഞ്ഞ fake news ആണെന്നാണ് കരുതിയെ. പലരെയും മാറി, മാറി വിളിച്ചു, സത്യം ആവരുതേയെന്നു പ്രാർത്ഥിച്ചു, ആദിത്യന്റെ ഉറ്റ സുഹൃത്തായ ശരത്തിന്റെ ഫോണിൽ പല തവണ വിളിച്ചു, ഒടുവിൽ ആ ഫോൺ അറ്റൻഡ് ചെയ്യുമ്പോൾ മറു തലക്കൽ ശരത്തിന്റെ കരച്ചിൽ ആണ് ഞാൻ കേട്ടത്, ചേച്ചി ആദിത്യൻ പോയി എന്ന് പറയുമ്പോൾ വിശ്വസിക്കാൻ പാട് പെട്ടു. പിന്നെ ഞാൻ രാജീവിനെ വിളിച്ചു, അവിടെയും കരച്ചിൽ കേട്ടു, പിന്നെ മനോജിനെ വിളിച്ചു, അവിടെയും കരച്ചിൽ തന്നെ, ഇത് സത്യമല്ല എന്നുറപ്പിക്കാൻ വേണ്ടി പലരെയും മാറി വിളിച്ചു. പക്ഷെ ഒടുവിൽ മനസ്സിനോട് തന്നെ പറയേണ്ടി വന്നു, അത് സത്യമെന്ന്.. അപ്പോളേക്കും നന്ദു പൊതുവാൾ ചേട്ടന്റെ വിളിയെത്തി, സീമ കാറിന് പോയാൽ നമ്മൾ സമയത്തു അവിടെ എത്തില്ല.. ട്രെയിനിൽ ടിക്കറ്റില്ല. പക്ഷെ നമ്മൾക്ക് പോയെ പറ്റു.

എങ്ങനെയാണു തിരുവനന്തപുരത്തു എത്തിയതെന്നു പോലും അറിയില്ല. ചെല്ലുമ്പോൾ നിറയെ ആളുകളുടെ മുന്നിൽ ഒന്നും അറിയാത്തപോലെ ആദിത്യൻ കിടക്കുവാണ്. കുറച്ച് മണിക്കൂർ മുന്നേ വരെ വർക്ക്‌ ചെയ്ത, നാളെ കാണാമെന്നും പറഞ്ഞു യാത്ര പറഞ്ഞു പോയ സാന്ത്വനം കുടുംബം ഈ വാർത്ത വിശ്വസിക്കാൻ പറ്റാതെ നില്ക്കുകയായിരുന്നു… ഈ വാർത്ത അറിഞ്ഞ ഓരോരുത്തരും അങ്ങനെ തന്നെയായിരുന്നു.. ഇപ്പോളും വിശ്വസിക്കാൻ ആവുന്നില്ല. ഇത്ര പെട്ടെന്ന്, ഇത്രയും ചെറുപ്പത്തിൽ, ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിവെച്ച്, ഉറ്റവരെയും, ഉടയവരെയും, വേദനയിൽ ആഴ്ത്തി,തിരികെ വരാൻ പറ്റാതെ പോകുമ്പോൾ. കാരണവന്മാർ പറയും ചില ദിവസങ്ങൾ മരിച്ചാൽ അത് അരികെത്തിയ മരണം എന്ന്.. പക്ഷെ ആ ദിവസങ്ങളിൽ വ്യാഴാഴ്ച പെടില്ല,, പിന്നെ ഇതെങ്ങനെ സംഭവിച്ചു.. അപ്പോൾ ഇനിയും ആയുസ്സുണ്ടായിരുന്നോ??? എല്ലാം ദൈവനിശ്ചയം എന്ന് പറയാം അല്ലേ, ശരിയാ അങ്ങനെ പറയാം, അങ്ങനെ പറയാം.

shortlink

Related Articles

Post Your Comments


Back to top button