BollywoodCinemaLatest NewsSocial MediaWOODs

മറ്റാരെങ്കിലും ദീപികയെ സ്വന്തമാക്കുന്നത് ആലോചിക്കാൻ പോലും വയ്യായിരുന്നു, രഹസ്യമായി 2015 ൽ വിവാഹ നിശ്ചയം നടത്തി: രൺവീർ

രഹസ്യമായി വിവാഹനിശ്ചയം നടത്തുകയായിരുന്നു

ബോളിവുഡിലെ ക്യൂട്ട് ദമ്പതിമാരാണ് ദീപിക പദുക്കോണും രൺവീർ കപൂറും. ജനപ്രിയ ചാറ്റ് ഷോയായ ‘കോഫി വിത്ത് കരൺ’ ഷോയിലാണ് എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യം നടൻ തുറന്ന് പറഞ്ഞത്. മറ്റാരെങ്കിലും ദീപികയെ സ്വന്തമാക്കുന്നത് ആലോചിക്കാൻ പോലും വയ്യായിരുന്നു, അതിനാൽ ഇഷ്ടം പറഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോൾ 2015 ൽ വിവാഹ നിശ്ചയവും നടത്തിയിരുന്നു എന്നാണ് താരം പറയുന്നത്.

മീഡിയക്കാരെയും ആരാധകരേയും അറിയിക്കാതെ ഇരുവരും രഹസ്യമായി വിവാഹനിശ്ചയം നടത്തുകയായിരുന്നുവെന്നും താരം വ്യക്തമാക്കി. ഇരുവരും രഹസ്യമായി വിവാഹനിശ്ചയം നടത്തിയിരുന്നോ എന്ന് ജോഹർ ചോദിക്കുന്നതോടെയാണ് മറ്റാർക്കും അറിയാത്ത രഹസ്യത്തെക്കുറിച്ച് ഇരുവരും വാചാലരായത്.

കൂടാതെ കണ്ട് ഇഷ്ടമായതിന് ശേഷം 2015 ൽ താൻ ദീപികയോട് വിവാഹാഭ്യർത്ഥന നടത്തിയെന്ന് രൺവീർ സമ്മതിക്കുകയും ചെയ്തു. മറ്റാരെങ്കിലും ദീപികയെ പ്രൊപ്പോസ് ചെയ്യുമോ എന്ന് ഭയം ഉണ്ടായിരുന്നതിനാലാണ് താനാദ്യം ഇഷ്ടം പറഞ്ഞതെന്നും രൺവീർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button