GeneralLatest NewsMollywoodNEWSWOODs

മോഹൻലാല്‍ അറിഞ്ഞുകൊണ്ട് ചെയ്ത കൊലച്ചതി പോലെ ആയിപോയി, ഒരുവാക്ക് എന്നോട് പറയാമായിരുന്നു: ആരോപണം ഉന്നയിച്ച് സംവിധായകൻ

ലോഹിതദാസും തിരക്കഥ വായിച്ചു

മോഹൻലാൽ നായകനായ കമലദളത്തിന്റെ തിരക്കഥ രാജശില്പിയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന ആരോപണവുമായി സംവിധായകൻ ആര്‍ സുകുമാരന്‍. ഇത് താൻ മോഹൻലാലിനോട് തുറന്നു പറഞ്ഞിരുന്നെന്നും, എന്നാല്‍ രണ്ടും രണ്ടാണെന്ന മറുപടിയാണ് മോഹൻലാല്‍ പറഞ്ഞെതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകൻ പറഞ്ഞു.

read also: മറ്റാരെങ്കിലും ദീപികയെ സ്വന്തമാക്കുന്നത് ആലോചിക്കാൻ പോലും വയ്യായിരുന്നു, രഹസ്യമായി 2015 ൽ വിവാഹ നിശ്ചയം നടത്തി: രൺവീർ

സംവിധായകൻ ആര്‍ സുകുമാരന്റെ വാക്കുകൾ ഇങ്ങനെ,

കമലദളം എന്ന സിനിമയുടെ റിലീസ് ഞങ്ങളുടെ സിനിമയെ മോശമായി ബാധിച്ചിരുന്നു. രാജശില്പിയിലും കമലദളത്തിലും ഒരു പെണ്ണിന്റെ ദുഃഖം തന്നെയാണ് പ്രമേയം. രണ്ടിലും മോഹന്‍ലാല്‍ മുടി നീട്ടി വളര്‍ത്തിയാണ് അഭിനയിക്കുന്നത്. രണ്ട് ചിത്രങ്ങളും തമ്മില്‍ സാമ്യമുണ്ട്. ഞങ്ങള്‍ എഴുതിയ സ്‌ക്രിപ്റ്റ് കമലദളത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വായിച്ചിരുന്നു. മോഹന്‍ലാല്‍ മുടി വളര്‍ത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ആ സമയത്താണ് കമലദളത്തിനുള്ള കഥയും തയ്യാറാക്കുന്നത്.

കമലദളത്തിന്റെ തിരക്കഥ രാജശില്പിയില്‍ നിന്ന് മോഷ്ടിച്ചതാണ്. തിരക്കഥ വായിക്കാന്‍ കൊടുത്തത് സംവിധായകന്‍ സിബി മലയിലിന് ആയിരുന്നു. രാജശില്പിയില്‍ ഒരുപാട് നൃത്ത രംഗങ്ങള്‍ വിചാരിച്ചിരുന്നുവെങ്കിലും കമലദളം റിലീസ് ആയതിനുശേഷം അത് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഒരാള്‍ക്കും സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കാന്‍ പാടില്ല എന്ന പാഠം ഞാന്‍ പഠിച്ചു.

പിന്നീട് ലോഹിതദാസും തിരക്കഥ വായിച്ചു. ലോഹിതാദാസാണ് കമലദളത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരുപക്ഷേ കമലദളം ഇറങ്ങിയില്ലായിരുന്നുവെങ്കില്‍ രാജശില്പി വലിയ വിജയമായേനെ. കമലദളത്തിനും മുകളില്‍ പോകേണ്ട സിനിമയാണ് രാജശില്പി. അത് പലരും പറഞ്ഞിട്ടുമുണ്ട്.

പിന്നീട് ഒരു ദിവസം ഞാന്‍ ലാലിനോട് പറഞ്ഞു, നമ്മള്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍ അതിന്റെ കഥയെക്കുറിച്ചൊന്നും മറ്റൊരാളോട് പറയാന്‍ പാടില്ല. ഇപ്പോള്‍ സംഭവിച്ചത് കണ്ടോയെന്ന്. കമലദളം റിലീസ് ആകുന്നതിനു മുമ്പ് തന്നെ അതിന്റെ ഒരു പ്രിവ്യൂ ഷോ മദ്രാസില്‍ വെച്ച്‌ നടന്നിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കിലും ഞാനും മധു അമ്പാട്ടും കമലദളം കാണാന്‍ ചെന്നു.

ആദ്യത്തെ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ നിശബ്ദരായി പോയി. അവസാനം മധു അമ്പാട്ട് എന്നോട് ചോദിച്ചു ‘സാറേ നമ്മള്‍ ഇനി എന്തിനാണ് ഈ സിനിമ ചെയ്യുന്നതെന്ന്. അത് ശരിക്കും ഒരു വലിയ ദുഃഖം ആയിരുന്നു. ഞാന്‍ ലാലിനോടും അതു പറഞ്ഞു. അപ്പോള്‍ ലാല്‍ എന്നോട് പറഞ്ഞത് അതും ഇതും രണ്ടും രണ്ടാണ് സാറേ. അത് ആലോചിച്ചു വിഷമിക്കണ്ടയെന്ന്.

ലാല്‍ അറിഞ്ഞുകൊണ്ട് ചെയ്ത കൊല ചതി പോലെ ആയിപോയി. ലാലിന് ഒരുവാക്ക് എന്നോട് പറയാമായിരുന്നു. കമലദളം കണ്ടതിന് ശേഷം രാജശില്പിയുടെ കഥയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. കമലദളം ആയിരുന്നു ആദ്യം റിലീസ് ചെയ്തത്. കാണുന്നവര്‍ വിചാരിക്കുക ഞങ്ങള്‍ ആണ് ആ ചിത്രത്തില്‍ നിന്ന് കഥ മോഷ്ടിച്ചത് എന്നാവും. എന്നാല്‍ സത്യം ഇതാണ്.

shortlink

Related Articles

Post Your Comments


Back to top button