Latest News

ആഭരണങ്ങളൊക്കെ കാണുമ്പോള്‍ ഭയങ്കര കൊതിയാണ്, അടുത്ത ജന്മത്തില്‍ എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം: സുരേഷ് ഗോപി

ഈ മോതിരം ഇനി ലോക്കറില്‍ സൂക്ഷിക്കണം

പെണ്‍മക്കളും ഭാര്യയും ഒക്കെ വാങ്ങുന്ന ആഭരണങ്ങള്‍ കാണുമ്പോള്‍ അതൊക്കെ ഇട്ട് നടക്കാൻ ഭയങ്കര കൊതിയാണ് എന്നും അടുത്ത ജന്മത്തില്‍ എങ്കിലും പെണ്ണായി ജനിക്കണമെന്നാണ് ആഗ്രഹമെന്നും നടൻ സുരേഷ് ഗോപി. തന്റെ കയ്യില്‍ ഒരുപാട് ആഭരണങ്ങളുണ്ടെന്നും താരം പറഞ്ഞു. മകളുടെ വിവാഹത്തിന് അണിയാൻ മുത്തുമാല വാങ്ങി നല്‍കാമെന്ന് ഭാര്യ പറഞ്ഞിട്ടുണ്ടെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പങ്കുവച്ചു.

‘എന്റെ കയ്യില്‍ ഒരുപാട് ആഭരണങ്ങള്‍ ഉണ്ട്. ഈ ഒരു മോതിരം എന്റെ മകളില്‍നിന്ന് അടിച്ചു മാറ്റിയതാണ്. എന്റെ നല്ല ദിവസങ്ങളില്‍ ഈ മോതിരം ഉണ്ടായിട്ടുണ്ട്. എന്റെ ചിന്തയെയും നല്ല സംസാരത്തെയും ഈ മോതിരം സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുബായില്‍ നിന്ന് വിമാനത്തില്‍ വരുമ്പോള്‍ എന്റെ സീറ്റിന്റെ ഇടയിലേക്ക് മോതിരം വീണു. കുറച്ചുകഴിഞ്ഞു ഒരാള്‍ അത് എടുത്തു തരികയും ചെയ്തു. പക്ഷേ അത്രയും നേരം എനിക്ക് വല്ലാത്ത വീര്‍പ്പുമുട്ടലായിരുന്നു. അപ്പോള്‍ ഞാൻ തീരുമാനിച്ചു, ഈ മോതിരം ഇനി ലോക്കറില്‍ സൂക്ഷിക്കണം’ – സുരേഷ് ഗോപി പറഞ്ഞു.

read also: നായനാര്‍ അപ്പൂപ്പന്റെ മടിയിലിരുന്ന് ആദ്യക്ഷരം കുറിക്കാനുള്ള ഭാഗ്യം ലഭിച്ചത് എനിക്ക്: ഓര്‍മ പങ്കുവച്ച്‌ എലീന പടിക്കല്‍

‘ഈ ആഭരണങ്ങളൊക്കെ അണിയാൻ അടുത്ത ജന്മത്തില്‍ എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം. പെണ്‍മക്കളും ഭാര്യയും ഒക്കെ വാങ്ങുന്ന ആഭരണങ്ങള്‍ കാണുമ്പോള്‍ ഭയങ്കര കൊതിയാണ് അതൊക്കെ ഇട്ട് നടക്കാൻ. അപ്പോഴെന്റെ ഭാര്യ പറഞ്ഞു മകളുടെ കല്യാണത്തിനൊക്കെ വേണമെങ്കില്‍ വലിയ പേളിന്റെ ഒക്കെ ആഭരണം ഇടാം എന്ന്. ഇതൊക്കെ ഇപ്പോള്‍ നോര്‍ത്ത് ഇന്ത്യൻ കള്‍ച്ചറിന്റെ ഒരു ഭാഗമാണ് എന്നൊക്കെ. പെണ്ണുങ്ങളുടെ ആഭരണങ്ങള്‍ ഒക്കെ ഇപ്പോള്‍ പുരുഷന്മാരും ഇടാറുണ്ടെന്ന് ഭാര്യ പറഞ്ഞു. ചിലപ്പോള്‍ ഞാൻ അതൊക്കെ ഇടും, അതൊന്നും പറയാൻ പറ്റില്ല’.- സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button