വിജയദശമി ദിനത്തില്‍ ഇ കെ നായനാരുടെ മടിയിലിരുന്ന ആദ്യക്ഷരം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കു വച്ച് എലീന പടിക്കല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയദശമി നാളില്‍ ഇ കെ നായനാര്‍ ആദ്യക്ഷരം കുറിപ്പിക്കുന്നതിന്റെ ഫോട്ടോയും പത്രവാര്ത്തയുമടക്കം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് താരം ഓർമ്മ പങ്കുവച്ചത്.
READ ALSO: കാവാലയ്യ നൃത്തത്തിൽ തമന്ന കാണിക്കുന്നത് വളരെ മോശം, സെൻസർഷിപ്പ് കൊടുത്തവരെ പറഞ്ഞാൽ മതി: മൻസൂർ അലി ഖാൻ
‘നായനാര്‍ അപ്പൂപ്പന്റെ മടിയില്‍ ഇരുന്ന് ആദ്യക്ഷരം കുറിക്കാനായത് എന്തൊരു ഭാഗ്യമാണ്. നായനാര്‍ അപ്പൂപ്പനും എന്റെ മാതാപിതാക്കള്‍ക്കും ശാരദ ടീച്ചര്‍ക്കും നന്ദി പറയുന്നു. സ്നേഹം നിറഞ്ഞ ഈ വ്യക്തികളില്‍ നിന്നുള്ള അനുഗ്രഹവും പ്രാര്‍ത്ഥനയും എന്നെ നല്ലൊരു വ്യക്തിയാക്കി മാറ്റാൻ സഹായിച്ചു.’ എലീന ഫേസ്ബുക്കില്‍ കുറിച്ചു.
വഴുതക്കാട് ഈശ്വരവിലാസം റോഡിലെ വാടക വീട്ടില്‍ വച്ചായിരുന്നു ഇ കെ നായനാര്‍ മൂന്നു വയസുകാരിയായ എലീനയെ എഴുത്തിനിരുത്തിയത്. ‘ഞാന്‍ തന്നെ വേണോ’ എന്ന് ചോദിച്ച് നായനാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഭാര്യ ശാരദടീച്ചര്‍ കൂടി നിര്‍ബന്ധിച്ചതോടെ നായനാര്‍ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് അന്നത്തെ വാര്‍ത്തയിലുള്ളത്.
Post Your Comments