കാമുകി മലൈക അറോറയുടെ ജന്മദിനത്തിൽ അർജുൻ കപൂർ സോഷ്യൽ മീഡിയയിൽ കുറിച്ച ആശംസ വൈറലായി മാറി. ഈ ലോകത്ത് എന്ത് പ്രശ്നം വന്നാലും ഞാൻ നിനക്കൊപ്പമുണ്ടാകും പ്രിയപ്പെട്ടവളേ എന്നാണ് താരം പ്രണയാർദ്രനായി കുറിച്ചത്. ഈ ചിത്രം ഞങ്ങളാണ്, നീയാണ് പുഞ്ചിരിയും സന്തോഷവും വെളിച്ചവും കൊണ്ടുവന്നത്, ഈ ലോകം എതിരായാലും ഞാൻ എപ്പോഴും നിനക്കൊപ്പമുണ്ടാകും എന്നും നടൻ കുറിച്ചു.
അർജുൻ കപൂറും മലൈക അറോറയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇടയ്ക്ക് ഇരുവരും വേർപിരിയുന്നതായി കിംവദന്തികൾ ഉണ്ടായിരുന്നു. പക്ഷേ അത്തരമൊരു സംഭവം ഉണ്ടായില്ല എന്ന് മാത്രമല്ല തങ്ങൾ അതീവ പ്രണയത്തിലാണെന്ന് ഇരുവരും നിരന്തരം പോസ്റ്റുകളിലൂടെയും വ്യക്തമാക്കി.
എന്നാൽ, മലൈകയ്ക്ക് വേണ്ടിയുള്ള അർജുന്റെ ഏറ്റവും പുതിയ ജന്മദിന പോസ്റ്റ് അവരുടെ പ്രണയത്തിന്റെ ആഴം മനസിലാക്കി തരുന്ന ഒന്നാണെന്നാണ് ആരാധകർ പറഞ്ഞത്. 2019 ലാണ് ഇരുവരും പ്രണയത്തിലാണെന്ന് ലോകത്തോട് തുറന്ന് പറഞ്ഞത്. പ്രണയം തുറന്ന് പറഞ്ഞതോടെ ഇരുവരുടെയും പ്രായം അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലരും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments