Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

ടേക്ക് ടൈം മലയാളത്തിൽ; ആനന്ദ് ദേവിൻ്റെ ചുരാലിയ പ്രേംകുമാർ റിലീസ് ചെയ്തു

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേക്ക് ടൈമിൻ്റെ പ്രവർത്തനം ആരംഭിച്ചു. സിനിമ, ആൽബം, ടെലിഫിലിം ,ആഡ് ഫിലിം നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ടേക്ക് ടൈമിൻ്റെ ആദ്യഹിന്ദി മ്യൂസിക്ക് ആൽബമായ ചുരാലിയ യുടെ രചനയും, സംവിധാനവും , ഹിന്ദി ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമായ ആനന്ദ് ദേവ് നിർവ്വഹിച്ചു. ചുരാലിയ ഹിന്ദി മ്യൂസിക് വീഡിയോയുടെ പ്രകാശനം തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ പ്രശസ്ത സിനിമാ നടനും, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ നിർവഹിച്ചു. പിആർഒ അയ്മനം സാജൻ, സംഗീത സംവിധായകൻ സജീവ് മംഗലത്ത്, ചലച്ചിത്ര നടി ആതിര മുരളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ടൈഡ് ഓഫ് ലൈസ് എന്ന ഇംഗ്ലീഷ് സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് ഫിലിംമേക്കർ ഷെമിൻ ബി നായർ ആണ് സിനിമറ്റോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. സംഗീതം – സജീവ് മംഗലത്ത് ,രാഹുൽ മേനോൻ, രാജ്ലക്ഷ്മി സോമരാജൻ എന്നിവരാണ് ഗാനം ആലപിച്ചത്. എഡിറ്റിംഗ് – നിതിൻ നാരായൺ, രാജേഷ് കളമശ്ശേരി ആണ് പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഉണ്ണി പേയാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രതീഷ് ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ -നിഷാദ് മരക്കാർ, അസോസിയേറ്റ് സിനിമറ്റോഗ്രാഫർ -രാഹുൽ രാജീവ്‌, ആർട്ട്‌ -ദേവൻ, സ്റ്റിൽ – ബിനീഷ് എസ്.കുമാർ,ഗതാഗതം – കണ്ണൻ വെള്ളായണി.

ആതിര മുരളി ,നിഖിൽ അനിൽകുമാർ എന്നിവരാണ് അഭിനേതാക്കൾ. ടേക്ക് ടൈമിന്റെ പ്രഥമ പ്രൊജക്റ്റ്‌ ആയ ചുരാലിയ ,യുഎഇയിലും പ്രദർശിപ്പിക്കും. മലയാളം അറബിക് സിനിമകൾ ഉൾപ്പെടെ നിരവധി പ്രൊജക്റ്റ്‌കളുടെ പണിപ്പുരയിലാണ് ടീം ടേക്ക് ടൈം. പി.ആർ.ഒ- അയ്മനം സാജൻ.

shortlink

Related Articles

Post Your Comments


Back to top button