CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

ക്രൂരതയാണിത്, ഒരു സെക്കന്റ് പോലും കാണാതെ സിനിമ തിരസ്കരിച്ചു: ​ഗുരുതര ആരോപണവുമായി ഷിജു ബാല​ഗോപാലൻ

കുറെ പ്രസക്തമായ ചോദ്യങ്ങളാണ് ഇവിടെ ബാക്കിയാകുന്നത്

കേരള രാജ്യാന്തര മേളയിലേക്ക് അയച്ച എറാൻ എന്ന ചിത്രം ഒരു മിനിറ്റ് പോലും കാണാതെ തിരസ്ക്കരിച്ചെന്ന ​ഗുരുതര ആരോപണവുമായി സംവിധായകൻ ഷിജു ബാല​ഗോപാലൻ.

ഷിജു ബാല​ഗോപാലൻ പങ്കുവച്ച കുറിപ്പ് വായിക്കാം

ഞാൻ തെളിവ് സഹിതം സോഷ്യൽ മീഡിയ വഴി ഉന്നയിച്ച പരാതിക്ക് കഴിഞ്ഞ ദിവസം iffk ഒഫീഷ്യൽ പേജ് വഴി പോസ്റ്റ് ചെയ്ത ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിനും സെലക്ഷൻ കമ്മറ്റിയിൽ അംഗമായ ശ്രീ. ഒ പി സുരേഷ് ഉന്നയിച്ച വിവാദം നിർമ്മിക്കാൻ ശ്രമിക്കുന്നു എന്നതിനും കൂടിയുള്ള മറുപടി ആണ് ഇത്. അക്കാദമിയുടെ  വിശദീകരണത്തിൽ നിന്നുള്ള പ്രധാന വാദം താഴെ കൊടുക്കുന്നു.

“ഐ.എഫ്.എഫ്.കെ മലയാളം സിനിമാറ്റുഡേ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമർപ്പിക്കപ്പെട്ട സിനിമകൾ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷൻ കമ്മിറ്റിക്കുമ്പാകെ പ്രദർശിപ്പിച്ചതാണ്.

ഓൺലൈൻ സ്ക്രീനറുകളും ഗൂഗിൾ ഡ്രൈവ് ലിങ്കുകളുമാണ് എൻട്രികളായി സമർപ്പിക്കപ്പെട്ടിരുന്നത്. ഇവയെല്ലാം ഡൗൺലോഡ് ചെയ്തതിനുശേഷമാണ്
പ്രദർശിപ്പിച്ചത്. ഓൺലൈനായി സിനിമകൾ സ്ട്രീം ചെയ്യുമ്പോൾ പലപ്പോഴും ബഫറിംഗ്
സംഭവിച്ച് സെലക്ഷൻ കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാനാണ്
പടങ്ങൾ ഡൗൺലോഡ് ചെയ്ത് പ്രദർശിപ്പിക്കുന്നത്.” സിനിമ കണ്ടു എന്ന കാര്യത്തിൽ അക്കാദമി പറയുന്നത്.

തെളിവ് ഇല്ലെങ്കിലും അംഗീകരിക്കാം എന്ന് വെച്ചോ എങ്കിൽ, ഗൂഗിൾ ഡ്രൈവ് വഴി അയച്ചവരുടെ സിനിമകൾ download ചെയ്തിട്ടുണ്ടാകും. അത് അംഗീകരിക്കുന്നു.
പക്ഷേ Vimeo വഴി അയച്ചവരുടെ സിനിമകൾ അക്കാദമി എങ്ങിനെയാണ് Download ചെയ്തത് എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ബാധ്യത അക്കാദമിക്ക് ഉണ്ട്. കാരണം Vimeo ൽ നിന്ന് download ചെയ്താൽ അത് analytics ൽ വ്യക്തമായി കാണാൻ സാധിക്കും. പക്ഷേ analytics ഇൽ download എന്നത് ‘0’ആണ് കാണിക്കുന്നത്. അതായത് സിനിമ Download ചെയ്തിട്ടില്ല എന്നർത്ഥം.

മറ്റൊരു കാര്യം Iffk ക്ക് അയച്ച ഭൂരിഭാഗം സിനിമകളും allow download option Off ചെയ്താണ് അയച്ചത്. (അതായത് vimeo ൽ നിന്ന് ലീഗൽ ആയി ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല എന്നർത്ഥം.) ഇത് സംബന്ധിച്ച് പല സംവിധായകരും തെളിവ് സഹിതം സോഷ്യൽ മീഡിയ വഴി അവരുടെ പരാതി അറിയിച്ചിട്ടുണ്ട്. അപ്പോ പിന്നെ എങ്ങിനെയാണ് അക്കാദമി സിനിമകൾ download ചെയ്തിട്ടുണ്ടാകുക എന്ന വളരെ പ്രസക്തമായ കാര്യമാണ് ഇവിടെ ബാക്കിയകുന്നത്. അക്കാദമി തന്നെ പറയുകയാണ് എല്ലാ സിനിമകളും download ചെയ്തിട്ടുണ്ട്, അക്കാദമിയുടെ ഓഫീസിൽ വന്നാൽ കാണാം എന്നാണ്, അതിനർത്ഥം അവരുടെ കയ്യിൽ എല്ലാ സിനിമയും download ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ്.

Download option ON ചെയ്തവരുടെ vimeo analytics ൽ download “0” കാണിക്കുന്നു. Download option Off ചെയ്തവരുടെ സിനിമയും download ചെയ്തതായി അക്കാദമി തന്നെ സാക്ഷ്യപ്പെടുത്തുന്നു.
അപ്പോ പിന്നെ ബാക്കിയാകുന്നത് “Vimeo Password Protected Video” വിമിയോയിൽ നിന്നല്ലാതെ പിന്നെ എങ്ങിനെ download ചെയ്യാൻ സാധിക്കും എന്ന ചോദ്യമാണ്.
Vimeo എന്താണ് എന്ന് അറിയാത്ത കുറച്ച് പേരെങ്കിലും ഉണ്ടാകും എന്ന് തോന്നുന്നു. കുറച്ചുപേർ ഇന്നലെ എന്നോട് ഈ സംശയം ചോദിച്ചിരുന്നു അവർക്ക് വേണ്ടി Vimeoയെ കുറിച്ച് കുറച്ചു കാര്യം.

Vimeo ഒരു streaming platform ആണ്. നമുക്ക് ഏവർക്കും പരിചിതമായ youtube പോലെ. പക്ഷേ Vimeo യുടെ പ്രധാനപ്പെട്ട പ്രത്യേകത നമുക്ക് നമ്മുടെ വീഡിയോ Password Protect ചെയ്യാൻ സാധിക്കും എന്നതാണ്. (അതായത് നമുക്ക് ബാങ്കിൽ നിന്ന് ഒക്കെ വരുന്ന PDF statement പോലെ അത് പാസ്സ്‌വേർഡ് ഉണ്ടെങ്കിൽ മാത്രമല്ലേ open ചെയ്യാൻ സാധിക്കുക ഉള്ളൂ.) നമ്മുടെ വീഡിയോ password ഉപയോഗിച്ച് Protect ചെയ്തത് വീഡിയോ കാണേണ്ടവർക്ക് ലിങ്കും password ഉം ആണ് അയക്കുക.

പാസ്സ്‌വേർഡ് ഇല്ലാതെ ലിങ്ക് മാത്രം കിട്ടിയാൽ ശരിയായ മാർഗത്തിൽ ആർക്കും ഓപ്പൺ ചെയ്ത് വീഡിയോ കാണാൻ കഴിയില്ല. Vimeo യുടെ Encoding രീതി ഒക്കെ വ്യത്യസ്തമാണ്. അതിനെക്കുറിച്ച് വളരെ വിശദമായി പിന്നീട് പറയാം. ഇനി വിഷയത്തിലേക്ക് വരാം. Vimeo ൽ നിന്നല്ലാതെ പിന്നെ എങ്ങിനെ ആയിരിക്കാം അക്കാദമി download ചെയ്തത്. പിന്നെ ഉള്ള സാധ്യത അക്കാദമി ഏതെങ്കിലും third-party Video Downloader ഉപയോഗിച്ച് ആണോ ഡൗൺലോഡ് ചെയ്തത്. അക്കാദമി ആണ് ഇതിൽ വിശദീകരണം തരേണ്ടത്.

അങ്ങിനെ ആണെങ്കിൽ ഞാൻ ആദ്യം തെളിവ് സഹിതം ഉന്നയിച്ച സിനിമ കണ്ടിട്ടില്ല എന്ന കാര്യത്തിനേക്കാൾ വളരെ ഗൗരവമുള്ള ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് പിന്നിൽ നടന്നിരിക്കുന്നത്. നമ്മൾ payment കൊടുത്ത് സെക്യൂരിറ്റി ഉണ്ടെന്ന് പ്രതീക്ഷിച്ച് ഉപയോഗിക്കുന്ന Vimeo ൽ നിന്ന് download option enable ചെയ്യാതെ എങ്ങിനെ download ചെയ്യാൻ സാധിക്കുന്നു എന്ന കാര്യത്തിലും വിമിയോയുടെ സെക്യൂരിറ്റിയെ കുറിച്ചും വ്യക്തമാക്കേണ്ടത് Vimeo യുടെ ടെക്നിക്കൽ ടീം ആണ്. Vimeo യൂടെ വിശദീകരണം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ശരിയായ മാർഗത്തിൽ അല്ലാതെ third-party വഴി ആണ് അക്കാദമി ഡൗൺലോഡ് ചെയ്തത് എങ്കിൽ, പൈറസിക്ക് എതിരെ നടപടി എടുക്കാൻ goverment ഉം സിനിമാ സമൂഹവും ശ്രമിക്കുമ്പോൾ അക്കാദമി പൈറസിയെ സപ്പോർട്ട് ചെയ്യുന്ന നടപടി എടുക്കുന്നു എന്ന് വേണം കരുതാൻ. 

ഇതിനോട് ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം ഇന്നലെ സംവിധായകൻ ശ്രീ. ഡോ. ബിജു Bijukumar Damodaran ഉന്നയിച്ച വിഷയമാണ്. അനുമതി ഇല്ലാതെ എങ്ങിനെയാണ് അക്കാദമി സിനിമ download ചെയ്തത് എന്ന പ്രസക്തമായ ചോദ്യമാണ്. ഇതേ സംശയം മറ്റ് പല സംവിധായകരും ഉന്നയിച്ചിട്ടുണ്ട്. ഇത് വളരെ ഗൗരവം അർഹിക്കുന്ന ചോദ്യമാണ്.
അടുത്ത ചോദ്യം ഫെസ്റ്റിവലിന് അയച്ച ഭൂരിഭാഗം സിനിമകളും ലോകത്ത് എവിടെയും പ്രദർശിപ്പിക്കാത്ത/റിലീസ് ചെയ്യാത്ത സിനിമകൾ ആണ്. അപ്പോ ഈ സിനിമകളുടെ ഒക്കെ ഡാറ്റയുടെ കാര്യത്തിൽ എന്ത് സുരക്ഷ ആണ് ഉള്ളത്.

അത് ഉറപ്പുവരുത്താൻ എന്തൊക്കെ നടപടി ആണ് അക്കാദമി ചെയ്തത്. ഫെസ്റ്റിവലിന് അയച്ച 95%ലധികം സിനിമകളും 5GB യിൽ താഴെ ഉള്ള MP4 file ആണ്. കാരണം ഭൂരിഭാഗം ആളുകളും Vimeo Plus മെംബർഷിപ്പ് ആണ് എടുക്കുന്നത്. Plus ൽ പരമാവധി 5GB ആണ് upload ചെയ്യാൻ സാധിക്കുക. അങ്ങിനെ എങ്കിൽ അവിടെയുള്ള ആർക്ക് വേണമെങ്കിലും ഒരു pendrive ഇൽ അല്ലെങ്കിൽ സ്മാർട്ട് ഫോണിൽ copy ചെയ്യണമെങ്കിൽ എളുപ്പത്തിൽ സാധിക്കും. ഇങ്ങനെയുള്ള കുറെ പ്രസക്തമായ ചോദ്യങ്ങളാണ് ഇവിടെ ബാക്കിയാകുന്നുത്.

“പ്രേമം” സിനിമയുടെ Censor copy ചോർന്ന സംഭവം ആരും മറന്ന് കാണാൻ സാധ്യത ഇല്ല. അന്ന് ഇത്പോലുള്ള അലംഭാവം അല്ലേ ഉണ്ടായത്. ആ നിർമ്മാതാവും സംവിധായകനും ഉണ്ടായ സാമ്പത്തിക നഷ്ടത്തിനപ്പുറം അവർ അനുഭവിച്ച മാനസിക സംഘർഷവും വേദനയും വലുതാണ്. പ്രേമത്തിൻ്റെ കോപ്പിയിൽ watermark ഉണ്ടായിരുന്നു. പക്ഷേ ഫെസ്റ്റിവലിന് അയച്ച കോപ്പികൾക്ക് ഒരു water മാർക്കും ഉണ്ടാകില്ല അബദ്ധവശാൽ സിനിമയുടെ copy ലീക്ക് ആയിട്ടുണ്ടെങ്കിൽ ആരെയൊക്കെ സംശയിക്കും. സിനിമയുടെ സംവിധായകനെ, post-production studio യെ അല്ലെങ്കിൽ എഡിറ്ററിനേ പക്ഷേ ഒരിക്കലും അക്കാഡമിയെ സംശയിക്കില്ല. കാരണം Vimeo analytics പരിശോധിച്ചാൽ download ചെയ്തതിന് തെളിവ് ഉണ്ടാകില്ല.

Cannes,IFFI തുടങ്ങിയ ഫെസ്റ്റിവലിൽ DCP ആണ് preview Copy ചോദിക്കുന്നത്. DCP യുടെ file size 200GB – 300GB ആണ്. അത് പെട്ടെന്ന് കോപ്പി ചെയ്യുക എത്ര എളുപ്പമല്ല. സ്മാർട്ട് ഫോണിൽ പ്ലേ ചെയ്യാൻ സാധിക്കില്ല. Cinema Server/DCP player(Hardware/Software) ഉണ്ടെങ്കിൽ മാത്രമേ content കാണാൻ സാധിക്കുക ഉള്ളൂ. അതിൽ തന്നെ KDM ഉള്ള DCP ആണെങ്കിൽ key issue ചെയ്താൽ മാത്രമേ ഓപ്പൺ ചെയ്യാൻ കഴിയൂ. ബാക്കി ഉള്ള ഭൂരിഭാഗം ഫെസ്റ്റിവലും Vimeo link with password ആണ് ചോദിക്കുന്നത്. വളരെ കുറച്ച് ഫെസ്റ്റിവൽ മാത്രമാണ് downloadable Link ചോദിക്കുന്നുള്ളൂ. ആ ഫെസ്റ്റിവലുകളിലേക്ക് സിനിമ apply ചെയ്യാൻ താൽപര്യമില്ലെങ്കിൽ നമുക്ക് കൊടുക്കാതിരിക്കാം.

ഇതിൽ കൊൽക്കത്തയിലെ സെലക്ഷൻ കമ്മറ്റി സിനിമ കാണുന്നുണ്ട് എന്നതിന് വ്യക്തമായ തെളിവ് ഉണ്ട്. അവർ 5-6 തവണ 98% – 100% സിനിമ കാണുന്നുണ്ട്. എന്നോട് സംസാരിച്ച പല സംവിധായകരും ഇതേ കാര്യം തന്നെയാണ് ഉന്നയിച്ചത്. വീണ്ടും പറയട്ടെ സിനിമ സെലക്ട് ചെയ്യാത്തതിൽ ഉള്ള പരാതി പറച്ചിൽ അല്ല ഇവിടുത്തെ വിഷയം. സെലക്ഷന്റെ പ്രാഥമിക കാര്യങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നതാണ്.

അടുത്തത് സെലക്ഷൻ കമ്മറ്റി അംഗം ഒ പി സുരേഷ് ഉന്നയിച്ച വിഷയത്തെ കുറിച്ച്.
വിവാദ നിർമ്മാണം അല്ല സാറേ, ഇവിടുത്തെ വിഷയം സിനിമ കണ്ടില്ല എന്ന കാതലായ വിഷയം പറഞ്ഞത് തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ്. ഇപ്പൊ അതും അല്ല വിഷയം ഏറ്റവും ഗൗരവമായ മറ്റൊരു കാര്യമാണ് അക്കാദമി തന്നെ പുറത്ത് പറഞ്ഞത്.
എത്ര സിനിമകൾ ഈ വർഷം സെലക്ഷൻ കമ്മറ്റിക്ക് മുൻപ് വന്നു എന്ന കാര്യം അക്കാദമി തന്നെ ആണ് പുറത്ത് പറയേണ്ടത്.

അനൗദ്യോഗികമായി 149 എന്നാണ് കേൾക്കുന്നത്. ഇദ്ദേഹം പറയുന്നത് 20%തിൽ താഴെ എന്നാണ്. ശരിക്കുമുള്ള കണക്ക് പുറത്ത് വന്നാൽ നമുക്ക് ഉറപ്പിക്കാം 14ദിവസം കൊണ്ട് കാണാൻ പറ്റുന്ന സിനിമകൾ മാത്രമേ വന്നിട്ടുള്ളു എന്ന്.
ഇതൊക്കെയാണ് ഈ വിഷയത്തിൽ എനിക്ക് പറയാനുള്ള കര്യങ്ങൾ. ഇത് ഒരു സാധാരണ പൗരൻ്റെ ചോദ്യങ്ങൾ ആണ്. വിദഗ്ദ്ധരായവർ മറുപടി നൽകും എന്ന് പ്രതീക്ഷിക്കുന്നു.
വീണ്ടും ചോദ്യങ്ങൾ ബാക്കി, നിർമ്മാതാവിൻ്റെ അനുമതി ഇല്ലാതെ സിനിമ എന്തിന് download ചെയ്തു. എങ്ങിനെ download ചെയ്തു ?

shortlink

Related Articles

Post Your Comments


Back to top button