CinemaKollywoodLatest NewsWOODs

വിജയ് ചിത്രം ലിയോ 1000 കോടി ക്ലബ്ലിലെത്തില്ലെന്ന് വ്യക്തമാക്കി നിർമ്മാതാവ്, കാരണമിതാണ്

ക്ലബ്ബിൽ ഇടം നേടുന്ന അടുത്ത ഇന്ത്യൻ ചിത്രമായി ലിയോ മാറുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ ജവാനും പത്താനും 1,000 കോടി ക്ലബ്ബിൽ കേറിയതോടെ എല്ലാ കണ്ണുകളും തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയിന്റെ ലിയോയിലേക്ക് ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിജയ് ചിത്രം ഉടൻ ആയിരം കോടി ക്ലബ്ബിൽ കേറുമോ എന്നാണ് ആരാധകരും നിരൂപകരും ഉറ്റ് നോക്കുന്നത്.

ആയിരം കോടി ക്ലബ്ബിൽ ഇടം നേടുന്ന അടുത്ത ഇന്ത്യൻ ചിത്രമായി ലിയോ മാറുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ, എന്നാൽ അതിന് സാധ്യത ഇല്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇത് ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്. ഒക്ടോബർ 19 ന് റിലീസ് ചെയ്ത ചിത്രത്തിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആയിരം കോടി തൊടില്ലെന്ന് ലിയോയുടെ നിർമ്മാതാവ് എസ് എസ് ലളിത് കുമാർ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഉത്തരേന്ത്യയിലുള്ളത് വളരെ പരിമിതമായ റിലീസ് ആണ്. കൂടാതെ നെറ്റ്ഫ്ലിക്സുമായി കരാറിൽ ഒപ്പിട്ടതിന് ശേഷമാണ് അവിടുത്തെ മൾട്ടിപ്ലക്സ് ശൃംഖലകൾ കരാറുമായെത്തിയത്. ഒടിടി റിലീസ് രണ്ട് മാസത്തിന് ശേഷം മാത്രമേ ഉണ്ടാകൂ എന്നതും കാരണമാണെന്നും നിർമ്മാതാവ് വ്യക്തമാക്കി. തൃഷ, സഞ്ജയ് ദത്ത്, അർജുൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ സം​ഗീതവും വമ്പൻ ജനപ്രീതി നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button