ഡൽഹി: ഗോവയിൽ വെച്ചുനടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത മലയാള ചിത്രം ‘ആട്ടം’ തിരഞ്ഞെടുക്കപ്പെട്ടു. വിനയ് ഫോർട്ട് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 20 നോൺ ഫീച്ചർ സിനിമകളും 25 ഫീച്ചർ സിനിമകളുമാണ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തത്.
ഇത്തവണ ചലച്ചിത്രമേളയിലേക്ക് ഏഴ് മലയാളം സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറം’ രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’, ജിയോ ബേബിയുടെ മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ’, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’, ഗണേഷ് രാജിന്റെ ‘പൂക്കാലം’, ജൂഡ് ആന്റണി ജോസഫിന്റെ ‘2018’ എന്നീ ചിത്രങ്ങൾ മേളയിൽ ഇടം പിടിച്ചിട്ടുണ്ട്.
‘ചില കാര്യങ്ങൾ ഓർക്കുമ്പോൾ എന്തിനായിരുന്നു എന്ന് തോന്നും, ഇതും കടന്നുപോകും’: തുറന്നുപറഞ്ഞ് എലിസബത്ത്
നോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്ന് ആനന്ദ ജ്യോതി സംവിധാനം ചെയ്ത ‘ശ്രീ രുദ്രം’ എന്ന ചിത്രവും ഇടം നേടി. നവംബർ 20 മുതൽ 28 വരെ ഗോവയിലാണ് 54-ാമത് ചലച്ചിത്ര മേള നടക്കുന്നത്.
Leave a Comment