CinemaLatest News

ഷിയാസ് കരീമിനെതിരെയുള്ള പീഡനക്കേസ്; അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന്‌ കേസ്

നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയുടെ ഫോട്ടോ പ്രചരിപ്പിച്ച വ്ലോഗർക്കെതിരെ കേസ്. പരാതിക്കാരിയുടെ ഫോട്ടോയും വ്യക്തി വിവരങ്ങളും അപകീർത്തികരമായ വാർത്തകളും ഇയാൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചിരുന്നു. അറേബ്യൻ മലയാളി വ്ലോഗ് യൂട്യൂബ്‌ ചാനൽ ഉടമക്കെതിരെയാണ് കേസടുത്തത്. ചന്തേര പൊലീസ് സ്റ്റേഷനിൽ മോഡൽ ഷിയാസ് കരീമിനെതിരെ എടുത്ത കേസിലെ പരാതിക്കാരിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെയാണ് കേസടുത്തത്. ഇന്ത്യൻ ശിക്ഷാ നിയയമത്തിലെ വകുപ്പുകൾ പ്രകാരവും ഐടി ആക്ടും ചേർത്താണ് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.

ടിവി താരവും മോഡലുമായ ഷിയാസ് കരീം വിവാഹ വാഗ്ദാനം നൽകി അതിജീവിതയുടെ സമ്മതമില്ലാതെ നിരവധി തവണ പീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും ജിമ്മിൽ പാർട്‌ണർഷിപ്പ് നൽകാമെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷത്തോളം രൂപ കൈപ്പറ്റി വഞ്ചിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്.

ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് ഷിയാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഹോസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഷിയാസിന് ഉപാധികളോടെ ജാമ്യം ലഭിക്കുകയായിരുന്നു. യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയാണെന്നുമായിരുന്നു ഷിയാസിന്റെ മൊഴി.
എന്നാല്‍, യുവതി വിവാഹിതയാണെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമുള്ള വിവരം തന്നോട് മറച്ചുവെച്ചതായും ഷിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button